കൊടുങ്ങല്ലൂർ: ശാന്തിപുരം മുഹമ്മദ് അബ്ദുറഹിമാൻ മെമോറിയൽ ജി.വി.എച്ച്.എസ്.എസിൽ നവീകരണം നടത്തിയ ലൈബ്രറിയിൽ ശ്രദ്ധേയമായി ആറ് പുസ്തകങ്ങൾ. പുസ്തകങ്ങളുടെ രചയിതാവ് ലൈബ്രറി നവീകരണത്തിന് നേതൃത്വം നൽകിയ ഇതേ സ്ഥാപനത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ സജീന ഷുക്കൂറാണ്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയാണ് ഇവർ. കേരള സർവകലാശാലയിൽനിന്ന് 2016ൽ ഭാഷ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഇവർ തുടർന്ന് ‘ഭാഷാ അധ്യാപകരിൽ തായ്ചിയുടെ സ്വാധീനം’എന്ന വിഷയത്തിൽ പോസ്റ്റ് ഡോക്ടറൽ റിസർച് ചെയ്തു.
‘കരാട്ടെയുടെ സ്വാധീനത്താൽ ഭാഷാപ്രകടനം മെച്ചപ്പെടും’ എന്ന സിദ്ധാന്തം കെ.എ.ആർ.എ.ടി.ഇ എന്ന പേരിൽ അവതരിപ്പിച്ചു. ഇതേ പേരിൽ 2017ൽ കേരള സർവകലാശാല തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. 2018ൽ ‘ബഡ്സ് ആൻഡ് പെറ്റൽസ്’ എന്ന പേരിൽ ഇംഗ്ലീഷ് കവിതാസമാഹാരവും ‘മൃണാളിനിയുടെ ചപ്പാത്തി’ എന്ന പേരിൽ മലയാളത്തിൽ കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘എ ഹാൻഡ് ബുക്ക് ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ’ (2020) എന്ന ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥികൾക്കുള്ള റഫറൻസ് ഗ്രന്ഥവും ‘സൂര്യാ നിനക്കായി’ (2023) എന്ന പേരിൽ മലയാളത്തിൽ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ ഗവേഷകരുടെ ഗവേഷണ ലേഖനങ്ങളുടെ സമാഹാരവും (2022) എഡിറ്റ് ചെയ്ത് പ്രസിദ്ധപ്പെടുത്തി. ഇതെല്ലാം ഇനി സ്വന്തം വിദ്യാലയത്തിലൈ ലൈബ്രറിയിലൂടെ വായനക്കാരായ വിദ്യാർഥികളിലും വായന സമൂഹത്തിലും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.