വേലൂർ: കോടശ്ശേരി നായാടി കോളനിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുലിയന്നൂരിനു സമീപം തണ്ടിലം മക്കലാത്ത് വീട്ടിൽ കൃഷ്ണൻെറ മകൻ സനീഷ് (26) ആണ് മരിച്ചത്. പന്തൽ നിർമാണ തൊഴിലാളിയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് കോടശ്ശേരി കോളനിയിലെ കൂട്ടുകാരൻെറ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ സനീഷിനെ വെള്ളിയാഴ്ച രാവിലെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എരുമപ്പെട്ടി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കൊലപാതകിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. മാതാവ്: സരസ്വതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.