കാഞ്ഞാണി: അമിത വേഗത്തിൽ ബൈക്കുകൾ ഓടിച്ച് നാട്ടുകാരെ അപകടപ്പെടുത്താൻ ശ്രമിച്ചതിനെ ചോദ്യം ചെയ്ത വ്യാപാരിയും ഡി.വൈ.എഫ്.ഐ മണലൂർ യൂനിറ്റ് മുൻ സെക്രട്ടറിയുമായ സനൽ ചെനാട്ടിനെ (29) ലഹരി മാഫിയ മർദിച്ചു.
മാമ്പുള്ളിയിൽനിന്ന് കട അടച്ചുവരവെ തിങ്കളാഴ്ച രാത്രി മാമ്പുള്ളിയിൽ വെച്ചാണ് ആക്രമണം. ഇരുമ്പുവടികളും മറ്റും ഉപയോഗിച്ചാണ് ആക്രമിച്ചത്.
കാലിനും തലക്കും മാരക മുറിവേറ്റ ഇദ്ദേഹത്തെ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് ഓടിയെത്തി പിടിച്ചുമാറ്റൻ വന്ന നാട്ടുക്കാരെയും ലഹരി സംഘം മർദിച്ചു.
മണലൂർ കമ്പനിപടിയിൽ കട നത്തുന്ന സി.പി.എം മണലൂർ കടവ് ബ്രാഞ്ച് അംഗം ഷാജി ഇടിമിനിയുടെ കടയും ഈ സംഘം തകർത്തു. അന്തിക്കാട് പൊലീസ് എത്തി. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.