മണലൂർ ചെമ്മീൻകെട്ടിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ ചെമ്മീൻ കെട്ടിൽ കൃഷി ചെയ്തിരുന്ന മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ബണ്ട് നിർമാണം നടക്കുന്നതിനാൽ കെട്ടിലെ വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചതിനാൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുകയായിരുന്നു.

കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, വറ്റ, കാര, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ചത്തത്. 30,000ത്തോളം വളർത്തു മത്സ്യങ്ങളെയാണ് വളർത്തിയത്.

സുരേന്ദ്രൻ വലിയപറമ്പിൽ, ജയേഷ് വട്ടപറമ്പിൽ തുടങ്ങിയവരുടെ പരാതിപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ, വാർഡ് അംഗം രതീഷ് കൂനത്ത്, ഫിഷറീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

Tags:    
News Summary - fish in the Manalur prawn pond died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.