ആ​ളൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ജ​ല​സ്രോ​ത​സ്സു​ക​ളി​ലൊ​ന്നാ​യ ച​ങ്ങ​ല​ച്ചി​റ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. വ​ര്‍ഷ​ങ്ങ​ളാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത ചി​റ​യും പ​രി​സ​ര​വും പാ​യ​ലും പാ​ഴ്‌​ച്ചെ​ടി​ക​ളും നി​റ​ഞ്ഞ് അ​വ​ഗ​ണ​ന​യു​ടെ പ്ര​തീ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​സ്തൃ​ത​മാ​യ കു​ള​ങ്ങ​ളി​ലൊ​ന്നാ​യ ച​ങ്ങ​ല​ച്ചി​റ നാ​ശോ​ന്‍മു​ഖ​മാ​യി കി​ട​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍ഷ​ങ്ങ​ളാ​യി. വേ​ന​ലി​ലും വ​ര്‍ഷ​ത്തി​ലും ഒ​രു പോ​ലെ ജ​ല​സ​മൃ​ദ്ധ​മാ​യ ചി​റ പാ​യ​ലും ച​ണ്ടി​യും നീ​ക്കി ന​വീ​ക​രി​ച്ചാ​ല്‍ മേ​ഖ​ല​യി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യ​വും കു​ടി​വെ​ള്ള ല​ഭ്യ​ത​യും വ​ര്‍ധി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഒ​രു​കാ​ല​ത്ത് ഈ ​ചി​റ​യി​ലെ വെ​ള്ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​മീ​പ​ത്തെ പാ​ട​ങ്ങ​ളി​ല്‍ നൂ​റു​മേ​നി നെ​ല്ല് വി​ള​യി​ച്ചി​രു​ന്നു. പാ​ട​ങ്ങ​ള്‍ നാ​മാ​വ​ശേ​ഷ​മാ​യ​തോ​ടെ ചി​റ​യും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. കു​ളി​ക്കാ​നും വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കാ​നും ആ​ശ്ര​യി​ച്ചി​രു​ന്ന ച​ങ്ങ​ല​ച്ചി​റ കാ​ടു​മൂ​ടി​യ​തോ​ടെ ആ​രും ത​ന്നെ ചി​റ​യി​ലി​റ​ങ്ങാ​താ​യി.

ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്ക​പ്പെ​ടു​മ്പോ​ഴും പൈ​തൃ​ക​സ​മ്പ​ത്താ​യ ച​ങ്ങ​ല​ച്ചി​റ​യോ​ടു​ള്ള അ​വ​ഗ​ണ​ന മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ചി​റ​യോ​ടു ചേ​ര്‍ന്ന് ക​ട​ന്നു​പോ​കു​ന്ന റോ​ഡ​രി​കി​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത് അ​പ​ക​ട​ത്തി​നു വ​ഴി​വെ​ക്കു​ന്ന​താ​യി മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​നും പൊ​തു​കു​ള​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​യാ​ളു​മാ​യ കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ര​ണ്ട് സം​സ്ഥാ​ന പാ​ത​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ച​ങ്ങ​ല​ച്ചി​റ റോ​ഡി​ന്റെ അ​രി​കി​ല്‍ സു​ര​ക്ഷ ഭി​ത്തി നി​ര്‍മി​ക്ക​ണ​മൈ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. പോ​ട്ട മൂ​ന്നു​പീ​ടി​ക സം​സ്ഥാ​ന പാ​ത​യേ​യും കൊ​ട​ക​ര കൊ​ടു​ങ്ങ​ല്ലൂ​ര്‍ സം​സ്ഥാ​ന പാ​ത​യേ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത് ച​ങ്ങ​ല​ച്ചി​റ കു​ള​ത്തി​നോ​ടു ചേ​ര്‍ന്നാ​ണ്.

ഈ ​ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ സു​ര​ക്ഷ സം​വി​ധാ​ന​മി​ല്ലാ​ത്തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ടം സം​ഭ​വി​ക്കു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക. ആ​ളൂ​ര്‍ ബി.​എ​ല്‍.​എം സെ​ന്റ​റി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡ് ച​ങ്ങ​ല​ഗേ​റ്റ് ക​ട​ന്ന് മാ​ള റോ​ഡി​ലെ റെ​യി​ല്‍വേ മേ​ല്‍പ്പാ​ല​ത്തി​ന​ടു​ത്താ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. മാ​നാ​ട്ടു​കു​ന്ന്, താ​ഴേ​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​രും എ​ളു​പ്പ​വ​ഴി​യാ​യി ഈ ​റോ​ഡി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​റു​ണ്ട്.

ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ള്‍ ദി​നം​പ്ര​തി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്റെ ഓ​ര​ത്താ​ണ് സം​ര​ക്ഷ​ഭി​ത്തി​യി​ല്ലാ​ത്ത ച​ങ്ങ​ല​ച്ചി​റ പാ​യ​ല്‍മൂ​ടി കി​ട​ക്കു​ന്ന​ത്. റോ​ഡി​നേ​യും കു​ള​ത്തി​നേ​യും വേ​ര്‍തി​രി​ച്ച് കു​റ്റി​ച്ചെ​ടി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സൈ​ഡ് കൊ​ടു​ക്കാ​നാ​യി ചി​റ​യു​ടെ ഭാ​ഗ​ത്തേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍ ഒ​തു​ക്കി​യാ​ല്‍ അ​രി​ക് ഇ​ടി​ഞ്ഞ് ചി​റ​യി​ലേ​ക്ക് മ​റി​യാ​നു​ള്ള സാ​ധ്യ​ത ഇ​വി​ടെ നി​ല​നി​ല്‍ക്കു​ന്നു. ച​ങ്ങ​ല​ച്ചി​റ ന​വീ​ക​രി​ക്ക​ണ​മെ​ന്നും റോ​ഡ​രു​കി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ര്‍ക്ക് നി​വേ​ദ​നം ന​ല്‍കി​യ​താ​യി കെ.​ജി. ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. 

Tags:    
News Summary - Neglect-Changalachira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.