ചെ​ന്ത്രാ​പ്പി​ന്നി: നാ​ട്ടി​ക​യു​ടെ നെ​ല്ല​റ​യെ​ന്ന വി​ശേ​ഷ​ണം ഇ​പ്പോ​ൾ എ​ട​ത്തി​രു​ത്തി​ക്ക് അ​ന്യ​മാ​വു​ക​യാ​ണ്. പു​ഞ്ച​യും വ​ട്ട​നും മു​ണ്ട​ക​നു​മാ​യി തീ​ര​ദേ​ശ​ത്തി​ന്റെ നെ​ല്ല​റ​ക​ള്‍ നി​റ​ച്ചി​രു​ന്ന എ​ട​ത്തി​രു​ത്തി​യി​ലെ നെ​ല്‍വ​യ​ലു​ക​ളി​ലി​പ്പോ​ള്‍ വി​ള​യു​ന്ന​ത് ചേ​ക്ക​പ്പു​ല്ലു​ക​ള്‍ മാ​ത്രം. ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ പ​കു​തി​യോ​ള​വും നെ​ല്‍വ​യ​ലു​ക​ളാ​യി​രു​ന്ന എ​ട​ത്തി​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ മ​ണ്ണി​നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ ക​ണ്ണ് ന​ന​ക്കും. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മം വ​ന്ന ശേ​ഷം വ്യാ​പ​ക​മാ​യി വ​യ​ലു​ക​ള്‍ നി​ക​ത്തി നാ​ളി​കേ​ര കൃ​ഷി​യി​ലേ​ക്കും കെ​ട്ടി​ട നി​ർ​മാ​ണ​ങ്ങ​ളി​ലേ​ക്കും മാ​റി​യ​തോ​ടെ​യാ​ണ് നാ​ട്ടി​ക​യു​ടെ നെ​ല്ല​റ​പ്പെ​രു​മ​ക്ക് നി​റം മ​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

2000 ഏ​ക്ക​റോ​ളം നെ​ല്‍വ​യ​ലു​ക​ളാ​യി​രു​ന്ന ഇ​വി​ടെ ശേ​ഷി​ക്കു​ന്ന​തി​ല്‍ 300 ഏ​ക്ക​റോ​ളം മാ​ത്ര​മാ​ണ് നെ​ല്‍കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​യ​തെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് അ​ടു​ത്തി​ടെ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ എ​ട​ത്തി​രു​ത്തി കു​ട്ട​മം​ഗ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന സം​സ്ഥാ​ന വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ന്റേ​തു​ൾ​പ്പെ​ടെ 65 ഏ​ക്ക​റി​ല്‍ മാ​ത്ര​മാ​ണ് ഒ​രു പൂ​കൃ​ഷി​യെ​ങ്കി​ലും ന​ട​ക്കു​ന്ന​ത്. വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ൽ 25 ഏ​ക്ക​റി​ലാ​ണ് ഇ​ട​വി​ള​ക​ൾ ഉ​ൾ​പ്പെ​ടെ കൃ​ഷി​യി​റ​ക്കു​ന്ന​ത്. വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്രാ​ദേ​ശി​ക​മാ​യി ഇ​വി​ടെ വി​റ്റ​ഴി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​വി​ടെ​യും കൃ​ഷി കു​റ​ഞ്ഞു​വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ശേ​ഷി​ക്കു​ന്ന നി​ല​ങ്ങ​ളെ​ല്ലാം ത​രി​ശാ​യി കി​ട​ക്കു​ക​യാ​ണ്. പൈ​നൂ​ര്‍, എ​ട​ത്തി​രു​ത്തി, മാ​ണി​യം​താ​ഴം എ​ന്നീ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി കൃ​ഷി​യി​റ​ക്കാ​റു​ള്ള​ത്. ഇ​തി​ൽ മാ​ണി​യം​താ​ഴം, പൈ​നൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി​ക​ളി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. ശാ​സ്ത്രീ​യ രീ​തി​യി​ല്‍ ജ​ല​സേ​ച​ന സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന​തി​ലു​ള്ള പ​രാ​ജ​യ​മാ​ണ് നി​ല​വി​ലെ അ​വ​സ്ഥ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന് പ​രി​ഷ​ത്തി​ന്റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.

പൈ​നൂ​രി​ല്‍ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച പ​മ്പ് ഹൗ​സും സീ​ഡ് ഫാ​മി​നു​വേ​ണ്ടി മാ​ത്രം പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന പ​മ്പ് ഹൗ​സു​മാ​ണ് ഇ​പ്പോ​ള്‍ നി​ല​വി​ലു​ള്ള​ത്. ഇ​വ​യു​ടെ പ്ര​വ​ര്‍ത്ത​നം അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ പ​രാ​തി. മാ​ണി​യം​താ​ഴം പാ​ട​ത്തി​നു കി​ഴ​ക്ക് മാ​ലോ​ട് തോ​ട്ടി​ലു​ള്ള പ​മ്പ് ഹൗ​സി​ല്‍ മോ​ട്ടോ​ര്‍ ഉ​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി നി​ശ്ച​ല​മാ​ണ്. മാ​ണി​യം​താ​ഴ​ത്തി​ന്റെ പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ല്‍ 20 വ​ര്‍ഷം മു​മ്പ് സ്ഥാ​പി​ച്ച ര​ണ്ട് കു​ഴ​ല്‍കി​ണ​റും അ​നു​ബ​ന്ധ ചാ​ലും വൈ​ദ്യു​തി ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​തു​വ​രെ പ്ര​വ​ര്‍ത്തി​പ്പി​ച്ചി​ട്ടി​ല്ല.

വേ​ന​ലി​ൽ ക​നോ​ലി ക​നാ​ലി​ല്‍നി​ന്ന് ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും പേ​രി​നു മാ​ത്ര​മാ​യി ചു​രു​ങ്ങി. പ​മ്പ് ഹൗ​സു​ക​ളി​ല്‍ കൃ​ത്യ​മാ​യി വൈ​ദ്യു​തി​യെ​ത്തി​ക്കു​ക​യും ആ​വ​ശ്യ​ത്തി​ന് ത​ട​യ​ണ​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്താ​ല്‍ സു​ഗ​മ​മാ​യി ജ​ല​സേ​ച​നം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന വി​ശ്വാ​സം ക​ർ​ഷ​ക​ർ​ക്കു​ണ്ട്. വ​യ​ലു​ക​ള്‍ ജ​ല​സം​ഭ​ര​ണി​ക​ളാ​യി മാ​റു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ജ​ല​മ​ലി​നീ​ക​ര​ണ​വും ത​ട​യാ​നാ​കു​മെ​ന്നാ​ണ് ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് എ​ട​ത്തി​രു​ത്തി യൂ​നി​റ്റ് സെ​ക്ര​ട്ട​റി കെ.​പി. പ​ത്മ​ജ​യു​ടെ അ​ഭി​പ്രാ​യം.

Tags:    
News Summary - paddy-nattika-grass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.