പ​റ​പ്പൂ​ക്ക​ര പ​തി​നാ​റാം വാ​ര്‍ഡ് എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി ബീ​ന സു​രേ​ന്ദ്ര​െൻറ ചി​ഹ്ന​മാ​യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ല്‍ വ​ര​ച്ച് അ​തി​ല്‍ ക​യ​റി​യി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍

വോട്ട്​ വീഴ്​ത്താൻ അടവുകൾ ഇങ്ങനെയും...

ആ​മ്പ​ല്ലൂ​ര്‍: വ്യ​ത്യ​സ്ത​വും ത​ന്ത്ര​പ​ര​വു​മാ​യ അ​ട​വു​ക​ളും പ​യ​റ്റി പ​ര​മാ​വ​ധി വോ​ട്ട് സ്വ​ന്തം പെ​ട്ടി​യി​ല്‍ വീ​ഴ്ത്താ​നു​ള്ള ഓ​ട്ട​പ്പാ​ച്ചി​ലി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ള്‍. പ​റ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ര്‍ഡ് എ​ല്‍.​ഡി.​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി ബീ​ന സു​രേ​ന്ദ്ര​െൻറ ഇ​ല​ക്ഷ​ന്‍ ചി​ഹ്ന​മാ​യ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ല്‍ വ​ര​ച്ച് അ​തി​ല്‍ ക​യ​റി​യി​രി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​രു​ടെ ചി​ത്രം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​നേ​ടി.

ഒ​മ്പ​താം വാ​ര്‍ഡി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ശാ​ന്ത് നെ​ടി​യം​പ​റ​മ്പ​ത്തി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍ഡു​ക​ള്‍ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. ചാ​യ​ക്ക​ട​യി​ല്‍ വ​യോ​ധി​ക​രു​ടെ സം​സാ​രം സ​സൂ​ക്ഷ്മം ശ്ര​ദ്ധി​ച്ചി​രി​ക്കു​ന്ന പ്ര​ശാ​ന്തി​െൻറ ചി​ത്ര​മ​ട​ങ്ങി​യ ബോ​ര്‍ഡ് അ​തി​ലൊ​ന്നാ​ണ്.

വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ങ്ങ​പ്പാ​ടം ഫോ​റ​സ്​​റ്റ്​ റോ​ഡി​ലൂ​ടെ വോ​ട്ട് അ​ഭ്യ​ര്‍ഥ​ന​യു​മാ​യി പോ​കു​ന്ന​തി​നി​ടെ വ​ഴി​യ​രി​കി​ല്‍ റോ​ഡി​ലേ​ക്ക് വീ​ണു​കി​ട​ന്നി​രു​ന്ന മു​ള്‍ച്ചെ​ടി​ക​ള്‍ സ​മീ​പ​ത്തെ വീ​ട്ടി​ല്‍ നി​ന്ന് അ​രി​വാ​ള്‍ വാ​ങ്ങി വെ​ട്ടി​ക​ള​ഞ്ഞ കെ.​ആ​ര്‍. സു​രേ​ഷ് നാ​ലാം വാ​ര്‍ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി​യാ​ണ്. രാ​ത്രി​യി​ലെ പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ല്‍ വൈ​ദ്യു​തി പോ​സ്​​റ്റി​ല്‍ വ​ഴി​വി​ള​ക്കി​െൻറ ക​ത്തി​പോ​യ ഫ്യൂ​സ് ക​മ്പി കെ​ട്ടി വെ​ളി​ച്ചം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തി പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങാ​ലൂ​ര്‍ ഒ​മ്പ​താം വാ​ര്‍ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി കെ.​എ​സ്. പ്ര​സ​ന്ന​കു​മാ​ര്‍.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, നി​ങ്ങ​ളി​ങ്ങ​നെ ഇ​ട​ക്കി​ടെ ഇ​ങ്ങോ​ട്ട് വ​ര​ണ​മെ​ന്നി​ല്ല. ഞ​ങ്ങ​ള്‍ നി​ങ്ങ​ള്‍ക്ക് വോ​ട്ട് ചെ​യ്‌​തോ​ളാം എ​ന്ന് ചി​ല വീ​ട്ടു​കാ​ര്‍ മു​ഖ​ത്തു​നോ​ക്കി പ​റ​ഞ്ഞ​താ​യി അ​ല്‍പ്പം ജാ​ള്യ​ത​യോ​ടെ വെ​ളി​പ്പ​ടു​ത്തി​യ സ്ഥാ​നാ​ര്‍ഥി​ക​ളു​മു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.