നാല് റെയിൽവേ പാലങ്ങളാണ് പുതുക്കാട് മണ്ഡലത്തിലെ കിഫ്ബിയിലെ പ്രധാന പദ്ധതികൾ. പുതുക്കാട് (37.73), നന്തിക്കര (34.90 കോടി), നെല്ലായി (33.69 കോടി), ആലത്തൂര്‍ (21.87 കോടി) എന്നീ മേൽപാലങ്ങൾക്കുള്ള സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഒപ്പം ആമ്പല്ലൂര്‍ കെ.എഫ്.ഡി.സി സിനിമ തിയറ്റര്‍ കോംപ്ലക്സ് (11.50 കോടി) നിർമാണം നടക്കുന്നു. കോടാലി-വെള്ളിക്കുളങ്ങര റോഡ് (20.78 കോടി) സെപ്റ്റംബറിൽ പണി തുടങ്ങും, പുതുക്കാട്-മുപ്ലിയം-കോടാലി റോഡ് (59.26 കോടി), പള്ളിക്കുന്ന്-ചിമ്മിനി ഡാം റോഡ് (39.49 കോടി), കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് (22 കോടി) ടെൻഡര്‍ നടപടികൾ ആരംഭിക്കണം.ആമ്പല്ലൂര്‍-കുറുമാലി പുഴയിലെ കുണ്ടുകടവില്‍ പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാനത്തോട് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിർമാണത്തിന് 22 കോടിയുടെ ഭരണാനുമതിയായതായി മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.