പെരുമ്പിലാവ്: തിപ്പിലശ്ശേരി തൃച്ചുടലയിൽ മഹാദേവ ക്ഷേത്ര ഭൂമിയിൽനിന്ന് ചന്ദന മരങ്ങൾ മുറിച്ച് കടത്തി. ഒരാഴ്ചക്കുള്ളിൽ 12ലധികം മരങ്ങളാണ് ക്ഷേത്രഭൂമിയിൽനിന്ന് മുറിച്ചത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഓഫിസർമാർ എത്തിയെങ്കിലും മൂന്ന് മരങ്ങൾ മാത്രമാണ് പിടിച്ചെടുക്കാനായത്. ശേഷിക്കുന്ന മരങ്ങൾ വളാഞ്ചേരി മേഖലയിലേക്ക് കടത്തിയെന്നാണ് വിവരം.
അനുമതിയില്ലാതെ ചന്ദന മരങ്ങൾ മുറിച്ചതിന് ക്ഷേത്രം ട്രസ്റ്റിക്കും, കമ്മിറ്റി അംഗത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ദുരൂഹത ഉയർന്നിട്ടുണ്ട്. പ്രതികളുടെ രാഷ്ട്രീയ ബന്ധം സംഭവത്തിന് പിറകിലുണ്ടെന്നും സംശയിക്കുന്നു. എത്ര മരങ്ങൾ മുറിച്ചെന്ന് വ്യക്തമാക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.