വടക്കാഞ്ചേരി: മലാക്കയിൽ ഗ്രാനൈറ്റ് ഇറക്കുന്നത് സംബന്ധിച്ചുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. മലാക്ക കദളിക്കാട്ടിൽ പ്രകാശിെൻറ കുടുംബത്തെ ബുധനാഴ്ച രാത്രി 10.30ഓടെ ചുമട്ടുതൊഴിലാളി യൂനിയനിൽപെട്ടവർ സംഘമായെത്തി ആക്രമിച്ചതായാണ് പരാതി.
വീട് പണി ആരംഭിച്ച ഘട്ടം മുതൽ ചുമട്ടുതൊഴിലാളികളാണ് നിർമാണ സാമഗ്രികൾ ഇറക്കിവെച്ചിരുന്നത്. എന്നാൽ, ഗ്രാനൈറ്റ് വരുന്നുണ്ടെന്നും നിങ്ങൾ സമയത്ത് വന്ന് ഇറക്കി തരണമെന്ന് പറഞ്ഞിരുന്നെന്നും തങ്ങൾക്ക് രാത്രിയിൽ വന്ന് ഇറക്കിവെക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് നിങ്ങൾ തന്നെ ഇറക്കിയാൽ മതിയെന്നും ഇതിെൻറ പേരിൽ ഒരു പ്രശ്നവുമില്ലെന്നും ചുമട്ടുതൊഴിലാളികൾ പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളെ കൂട്ടി ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ചുമട്ടുതൊഴിലാളികൾ സംഘമായി വന്ന് ഹെൽമറ്റ്, വയർ തുടങ്ങിയവുമായി പൊടുന്നനെ ആക്രമിക്കുകയായിരുന്നെന്ന് പ്രകാശ് പറഞ്ഞു.
സംഭവത്തോടനുബന്ധിച്ച് പ്രകാശ്, ഭാര്യ പ്രസീത, അമ്മാവൻ പ്രശാന്ത് എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിപിടിയിൽ പ്രസീതയുടെ മാലയും പണവും നഷ്ടപ്പെട്ടതായും പ്രകാശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.