തൃപ്രയാർ: റോഡരികിലെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റാതെ പൊതുമരാമത്ത് വകുപ്പ്. തൃപ്രയാർ-ചേർപ്പ് സംസ്ഥാന പാതയിലാണ് നിരവധി മരങ്ങൾ അപകട സാധ്യത ഉയർത്തുന്നത്. കഴിഞ്ഞ ദിവസം ഇഞ്ചമുടിയിൽ വൻമരം കടപുഴകി വീണപ്പോൾ വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പഴുവിൽ ജങ്ഷന്റെ കിഴക്കു ഭാഗത്തും കൂറ്റൻ ആൽമരം ഏറെ നാൾ അപകടാവസ്ഥയിൽ നിന്നിരുന്നു.
കഴിഞ്ഞ മാസമാണിത് മുറിച്ചുമാറ്റിയത്. പഴുവിൽ ഗോകുലം കോളജ്, സ്കൂൾ എന്നിവക്കു മുന്നിൽ റോഡരികിൽ നിൽക്കുന്ന മരവും സ്വകാര്യ സ്ഥലത്തെ തെങ്ങുകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. റോഡിലൂടെ നൂറുകണക്കിന് ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് മറ്റു വാഹനങ്ങൾ. വിദ്യാഭ്യാസ സ്ഥാനപങ്ങളുടെ വാഹനങ്ങൾ കൂടാതെ എൽ.കെ.ജി മുതൽ കോളജ് വരെയുള്ള വിദ്യാലയങ്ങളിലേക്ക് നിരവധി വിദ്യാർഥികളും ഇതുവഴി സഞ്ചരിക്കുന്നു. അപകടം പതിയിരിക്കുന്ന പാതക്കു നേരെ കണ്ണടക്കുകയാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.