തൃപ്രയാർ: വിൽപനക്ക് കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടുയുവാക്കൾ പിടിയിൽ. എസ്.എൻ പുരം പൊഴാൻകാവ് ചക്കന്തറ വീട്ടിൽ നീരജ് (23), മാടക്കത്തറ കലിയത്ത് വീട്ടിൽ സച്ചിൻ എബ്രഹാം (29) എന്നിവരെയാണ് തൃപ്രയാർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
നീരജിനെ എടമുട്ടം പാലപ്പെട്ടിയിൽനിന്ന് 1.04 2 ഗ്രാം എം.ഡി.എം.എയുമായാണ് ആദ്യം പിടികൂടിയത്. പിന്നീടാണ് കൂട്ടാളി സച്ചിൻ എബ്രഹാമിനെ 10.068 ഗ്രാം എം.ഡി.എം.എയുമായി പിടിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളക്കുന്നത്ത് തേറമ്പത്ത് വീട്ടിൽ വിഷ്ണു രക്ഷപ്പെട്ടു.
എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. സച്ചിൻ, പ്രിവന്റിവ് ഓഫിസർമാരായ കെ.ആർ. ഹരിദാസ്, ടി.ആർ. സുനിൽകുമാർ, സി.ഇ.ഒമാരായ മുജീബ് റഹ്മാൻ, വിനോജ്, ജയ്സൺ, ഡ്രൈവർ രാജേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.