വാടാനപ്പള്ളി: റോഡരികിലെ പൊന്തക്കാട് നിറഞ്ഞ സ്ഥലം വെട്ടി വൃത്തിയാക്കിയപ്പോൾ കണ്ടത് മാലിന്യക്കൂമ്പാരം. സാമൂഹിക വിരുദ്ധർ തള്ളിയ മാലിന്യം വഴിയാത്രക്കാർക്കും സമീപനിവാസികൾക്കും ദുരിതമായി മാറി.
ചിലങ്ക ബീച്ച് റോഡിൽ എ.എം.യു.പി സ്കൂളിന് പടിഞ്ഞാറാണ് റോഡരികിൽ മാലിന്യക്കൂമ്പാരം പ്രത്യക്ഷപ്പെട്ടത്. പൊന്തക്കാട് നിറഞ്ഞ സ്ഥലത്തേക്ക് പലപ്പോഴായി ഇരുട്ടിന്റെ മറവിൽ പ്ലാസ്റ്റിക്ക് വസ്തുക്കളടക്കമുള്ള മാലിന്യം തള്ളിയിരുന്നു.
കാലങ്ങൾക്ക് ശേഷം സ്ഥല ഉടമ തൊഴിലാളികളെ വെച്ച് പൊന്തക്കാട് വെട്ടി വൃത്തിയാക്കിയപ്പോഴാണ് മാലിന്യം കണ്ടെത്തിയത്. ദുർഗന്ധമുള്ളതിനാൽ ഏറെ പാട് പെട്ടാണ് പണിക്കാർ വൃത്തിയാക്കിയത്.
വാടാനപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡിൽ ഉൾപ്പെട്ട സ്ഥലമാണിത്.
പ്രദേശവാസികൾക്കും വഴിയാത്രക്കാർക്കും ദുരിതമായ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.