ശാസ്​ത്ര സാങ്കേതിക ശാസ്​ത്ര പരിസ്ഥിതി കൗൺസിൽ ജൂബിലിക്ക് ഇന്ന്​ തുടക്കം

തിരുവനന്തപുരം: കേരളത്തിലെ ശാസ്​ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കമാകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോവളം വെള്ളാർ ആർട്സ്​ ആൻഡ് ക്രാഫ്ട് വില്ലേജിൽ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. കൗൺസിൽ മെംബർ സെക്രട്ടറി ഡോ.എസ്​. പ്രദീപ് കുമാർ, എക്സിക്യൂട്ടിവ്​ വൈസ്​ പ്രസിഡന്‍റ്​ പ്രഫ. കെ.പി. സുധീർ, പ്ലാനിങ്​ ബോർഡ് വൈസ്​ ചെയർമാൻ പ്രഫ. വി.കെ. രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ പ്രസംഗിക്കും. 1972ലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്​ത്ര സാങ്കേതിക കമ്മിറ്റി കേരളത്തിൽ രൂപവത്​കരിച്ചത്. 2002 മുതൽ കേരള സ്റ്റേറ്റ് സയൻസ്​, ടെക്​നോളജി ആൻഡ് എൻവയൺമെന്‍റ്​ കമ്മിറ്റിയായി മാറി. സെന്‍റർ ഫോർ ഡെവലപ്മെന്‍റ്​ സ്റ്റഡീസ്​, ഇ.ആർ.ആൻഡ് ഡി.ഐ.സി, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, കേരള ഫോറസ്​റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, സെസ്​, അനർട്ട്, തിരുവനന്തപുരത്തെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങൾ കൗൺസിലിന്​ കീഴിൽ പ്രവർത്തിക്കുന്നു. അക്കാദമിക്, വ്യവസായ ഗവേഷണ സംഘടനകളുടെ പങ്കാളിത്തത്തോടെ പഠനം, ഗവേഷണം, വികസനം എന്നിവയിലൂടെ ശാസ്​ത്രസാങ്കേതിക രംഗത്തെ മികവ് പ്രോത്സാഹിപ്പിക്കാനുള്ള സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ കൗൺസിൽ മെംബർ സെക്രട്ടറി ഡോ.എസ്​. പ്രതീപ് കുമാർ, എക്സിക്യൂട്ടിവ് വൈസ്​ പ്രസിഡന്‍റ്​ പ്രഫ. കെ.പി. സുധീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.