വഞ്ചിയൂര്‍: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ പ്രവേശന കവാടത്തിലും ഫാര്‍മസിയുടെ സമീപത്തായും ടണ്‍ കണക്കിന് വിറക് കൂട്ടിയിട്ടിരിക്കുന്നത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വിറക് നിക്ഷേപിച്ചിട്ട് ഏകദേശം ഒരുമാസത്തിലേറയായെന്ന് രോഗികള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം ഉച്ചയോടെ വിറക് കൂനയ്ക്കുളളിലേക്ക് പാമ്പ് ഇഴഞ്ഞുകയറിയത് രോഗിയുടെ ബന്ധു സുരക്ഷ ജീവനക്കാരനെ അറിയിച്ചിരുന്നു. ആശുപത്രി പരിസരത്ത് നിരവധി വന്‍ മരങ്ങളാണ് അപകടാവസ്ഥയിൽ നില്‍ക്കുന്നത്. ഇത്തരം മരങ്ങളുടെ ശിഖരങ്ങളാണ് മുറിച്ച് രോഗികള്‍ക്കും കൂട്ടിരപ്പുകാര്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. അധികൃതര്‍ ഇടപെട്ട് വിറക് കൂമ്പാരം മാറ്റി ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.