യുവാവ് കുളത്തില്‍ വീണ് മരിച്ചു.

യുവാവ് കുളത്തില്‍വീണ് മരിച്ചു പാറശ്ശാല: കുളത്തില്‍വീണ് യുവാവ് മരിച്ചു. അയിങ്കാമം തെറ്റിയോട് പാല്‍കുളം തെക്കേകാട്ടുവിള വീട്ടില്‍ വിജയകുമാര്‍ (39) ആണ് മരിച്ചത്. കളിയിക്കാവിള പി.പി.എം കവലയില്‍ ലോട്ടറിക്കട നടത്തുകയായിരുന്ന യുവാവ് കഴിഞ്ഞദിവസം രാത്രി കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങിവരുമ്പോള്‍ വഴിവക്കിലുള്ള കുളത്തില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചിത്രം. വിജയകുമാര്‍(39)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.