തീകൊളുത്തി ആത്മഹത്യ ചെയ്തു

പോത്തൻകോട്: ചേങ്കോട്ടുകോണം ഉഴുന്നുവിള ലൈൻ അനിൽ നിവാസിൽ ജി. വെങ്കിടേശ്വരൻ (84) തീകൊളുത്തി ആത്മഹത്യ ചെയ്തു. റിട്ട. കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ചാർജ്മാനായിരുന്നു. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യക്കൊപ്പം ഉറങ്ങാൻ കിടന്ന വെങ്കിടേശ്വരൻ രാത്രി 11ഓടെ വീടിന് പുറത്തിറങ്ങി ദേഹത്ത് പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു. വീട്ടുമുറ്റത്തു തീ ആളിക്കത്തുന്നതുകണ്ട അയൽവാസികളാണ് തൊട്ടടുത്ത് താമസിക്കുന്ന മകനെയും മകളെയും വിവരമറിയിച്ചത്. ആളുകൾ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഹൈമാവതി. മക്കൾ: അനിൽകുമാർ, സചിത്ര. മരുമക്കൾ: ശശികല, രാജരത്തിനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.