ആറ്റിങ്ങൽ: ആലംകോട് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയപരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കും കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണങ്ങളും പിടിച്ചെടുത്തു.
ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണസാധനങ്ങൾ നശിപ്പിച്ചു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഹരിതകർമസേനയുടെ സേവനം പ്രയോജനപ്പെടുത്താതെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ കൂട്ടിയിട്ടുകത്തിക്കുന്ന സ്ഥാപനങ്ങളെയും കണ്ടെത്തി.തുടർച്ചയായി നീയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി സെക്രട്ടറി കെ.എസ്. അരുൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.