ആറ്റിങ്ങൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് സ്വദേശി വൈശാഖനെ(53) 27വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴ ശിക്ഷയും. 2019 വരെയുള്ള രണ്ടു വർഷമാണ് പല ദിവസങ്ങളിലായി കുട്ടി അതിക്രമത്തിന് വിധേയയായത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചിറിൻകീഴ് എസ്.എച്ച്.ഒ സജീഷ് എച്ച്.എൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജി റോഷൻ തോമസാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എം.മുഹസിൻ കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.