അ​ഞ്ചു​തെ​ങ്ങ് കോ​ട്ട ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ സം​ഘം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

അഞ്ചുതെങ്ങ് കോട്ട ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഘം സന്ദർശിച്ചു

ചി​റ​യി​ൻ​കീ​ഴ്: അ​ഞ്ചു​തെ​ങ്ങ് കോ​ട്ട ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ സം​ഘം സ​ന്ദ​ർ​ശി​ച്ചു. തൃ​ശൂ​ർ സ​ർ​ക്കി​ൽ സൂ​പ്ര​ണ്ടി​ങ് ആ​ർ​ക്കി​യോ​ള​ജി​സ്റ്റ് കെ. ​രാ​മ​കൃ​ഷ്ണ റെ​ഡ്​​ഡി, ഡി​പ്പാ​ർ​ട്​​മെ​ന്റ് എ.​ഇ സു​രേ​ഷ്​​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം ക​ൺ​സ​ർ​വേ​ഷ​ൻ അ​സി​സ്റ്റ​ന്റ് അ​ഞ്ജി​ത തു​ട​ങ്ങി​യ​വ​രാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്.

കോ​ട്ട​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ, അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്തു​ക, പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം. അ​ഞ്ചു​തെ​ങ്ങ് കോ​ട്ട ഇ​ൻ​ചാ​ർ​ജ് സ​തീ​ഷ്​​കു​മാ​ർ, മ​ൾ​ട്ടി ടാ​സ്കി​ങ് സ്റ്റാ​ഫ് ജെ​റി ടി.​ജെ തു​ട​ങ്ങി​വ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​ഗ​മി​ച്ചു. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ഞ്ചു​തെ​ങ്ങ് കോ​ട്ട​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നും നാ​ട്ടു​കാ​ർ നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സം​ഘ​ത്തി​ന് മു​ന്നി​ൽ​വെ​ച്ചു.

പൂ​ട്ടി​ക്കി​ട​ക്കു​ന്ന തു​ര​ങ്ക​പാ​ത തു​റ​ന്നു​പ​രി​ശോ​ധി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കു​ക, തു​ര​ങ്ക​ത്തി​നു​ള്ളി​ലെ ചു​വ​രു​ക​ളി​ൽ കോ​ട്ട​യു​ടെ ച​രി​ത്രം സൂ​ചി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും കു​റി​പ്പു​ക​ളും ഉ​ൾ​പ്പെ​ട്ട ഗാ​ല​റി സ്ഥാ​പി​ക്കു​ക, കോ​ട്ട​ക്കു​ള്ളി​ലെ വി​ള​ക്കു​കാ​ൽ പ​ഴ​യ​പ​ടി തേ​ക്കു​മ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ക, ടൂ​റി​സ്റ്റു​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച് കോ​ട്ട​ക്കു​മു​ക​ളി​ലും സം​ര​ക്ഷ​ണ​വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക, കോ​ട്ട​ക്കു​ള്ളി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ ആ​ർ​മി​യി​ൽ​നി​ന്ന് വി​ര​മി​ച്ച വെ​ടി​ക്കോ​പ്പു​ക​ൾ (പീ​ര​ങ്കി​ക​ൾ, ടാ​ങ്കു​ക​ൾ, പോ​ർ​വി​മാ​ന​ങ്ങ​ൾ) തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ക, ടൂ​റി​സ്റ്റു​ക​ളു​ടെ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്, സ്വ​കാ​ര്യ​ത ന​ഷ്ട​പ്പെ​ടാ​ത്ത വി​ധം പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ലും അ​തി​ർ​ത്തി​ക​ളി​ലും സി.​സി.​ടി.​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ക, നാ​ലു​വ​ശ​ങ്ങ​ളി​ലും ഉ​ള്ളി​ലും പു​റ​ത്തും രാ​ത്രി​കാ​ല ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​നാ​വും​വി​ധം ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക, പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ അ​ഞ്ചു​തെ​ങ്ങ് സ​ജ​ൻ, ഉ​ദ​യ​സിം​ഹ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഇ​വ ഗൗ​ര​വ​പൂ​ർ​വം പ​രി​ശോ​ധി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - Anjuthengu Fort visited Archaeological Survey of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.