കല്ലമ്പലം: സഹസ്ര കോടികളുടെ അഴിമതി മാത്രം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാവായിക്കുളം മരുതികുന്നിൽ യു.ഡി.എഫ് കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ ജില്ലതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ-റെയിൽ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് ആയിട്ടില്ല. ഒരേസമയം വൻ സാമ്പത്തിക പ്രതിസന്ധിയും പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർത്തുന്നതാണ് പദ്ധതി. യാഥാർഥ്യങ്ങൾ മറച്ചുവെച്ച് ജനത്തെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ബി. ധനപാലൻ അധ്യക്ഷതവഹിച്ചു.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ, യു.ഡി.എഫ് ജില്ല ചെയർമാൻ പി.കെ. വേണുഗോപാൽ, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷെഫീർ, മുസ്ലിംലീഗ് ജില്ല സെക്രട്ടറി ബീമാപള്ളി റഷീദ്, പി.എം. ബഷീർ, വർക്കല കഹാർ, ഇ. റിഹാസ്, എം.എം. താഹ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.