തിരുവനന്തപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിനു നേരെ ബോംബേറ്. പൊലീസുകാർ തലനാരിഴക്കാണ് ബോംബേറിൽ നിന്ന് രക്ഷപ്പെട്ടത്.
അണ്ടൂർകാണം പായ്ചിറയിലെ ഷമീർ, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതികൾ സഹോദരങ്ങളാണ്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പൊലീസിനു നേരെ മഴു എറിയുകയും ചെയ്തു.
ഷമീറിനെയും ഇയാളുടെ അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഫീഖ് ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് ഷമീർ ആത്മഹത്യക്ക് ശ്രമിക്കുകയുമുണ്ടായി. സെല്ലിൽ വെച്ച് ഷമീർ ബ്ലെയ്ഡ് കൊണ്ട് കഴുത്തിൽ മുറിവേൽപിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.