കാട്ടാക്കട: വേനല്‍ചൂട് ശക്തമായതോടെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഇതോടെ കെ.എസ്.ആര്.ടി.സി പകല്‍നേരത്തെ സര്‍വിസുകള്‍ വെട്ടിക്കുറച്ചു.
കെ.എസ്.ആര്.ടി.സി കാട്ടാക്കട, നെയ്യാറ്റിന്‍കര, വെള്ളറട, ആര്യനാട്, വെള്ളനാട് ഡിപ്പോകളില്‍ പകല്‍ സമയങ്ങളില്‍ 40 ശതമാനത്തിലേറെ സര്‍വിസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദ് ചെയ്തത്. രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെയാണ് സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നത്.
വിവിധ റൂട്ടുകളിലേക്കുള്ള ബസുകള്‍ ഡിപ്പോകളിൽനിന്ന് പുറപ്പെടുമ്പോൾ യാത്രക്കാർ വളരെ കുറവായിരിക്കും. ഇതോടെ ആ പ്രദേശത്തേക്കുള്ള സര്‍വിസ് റദ്ദ് ചെയ്യുകയാണ്. തുടര്‍ന്ന് മണിക്കൂറോളം കാത്തിരുന്ന് പകുതിയിലേറെ യാത്രക്കാരായാല്‍ മാത്രമേ അടുത്ത് സര്‍വിസ് ആരംഭിക്കൂ.
ഈ സമയമത്രയും വയോധികരുള്‍പ്പെടെയുള്ളവര്‍ കനത്ത ചൂടിൽ ഡിപ്പോകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. വേനല്‍ക്കാലത്ത് കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ ബസ് കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാറ്റും വെള്ളവും നല്‍കാനും വിശ്രമിക്കാനും സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.