പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് സം​സ്ഥാ​ന​ കാ​യി​ക​മേ​ള ‘ക​ളി​ക്ക​ളം - 2024’ ന് തുടക്കം കുറിച്ച്​ ​മ​ന്ത്രി ഒ.​ആ​ർ. കേ​ളു പതാക ഉയർത്തുന്നു

ആവേശമായി ‘കളിക്കളം’; പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സം​സ്ഥാ​ന കാ​യി​ക​മേ​ള തു​ട​ങ്ങി

ക​ഴ​ക്കൂ​ട്ടം: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് സം​സ്ഥാ​ന​ത​ല കാ​യി​ക​മേ​ള ‘ക​ളി​ക്ക​ളം - 2024’ ന് ​കൊ​ടി​യേ​റി. മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ ക​ളി​ക്ക​ളം ജേ​താ​ക്ക​ള്‍ അ​ണി​നി​ര​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​വും വി​ദ്യാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന ഫ്ലാ​ഷ് മോ​ബും ന​ട​ത്തി. ‘ക​ളി​യാ​ണ് ല​ഹ​രി’ എ​ന്ന ആ​ശ​യ​മാ​ണ് ഫ്ലാ​ഷ് മോ​ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ കെ.​വി. ധ​നേ​ഷ് കാ​യി​ക പ്ര​തി​ജ്ഞ ചൊ​ല്ലി​കൊ​ടു​ത്തു.

പ​ട്ടി​ക​വ​ര്‍ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 22 മോ​ഡ​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ സ്കൂ​ളു​ക​ളി​ലെ​യും 118 പ്രീ​മെ​ട്രി​ക് / പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലെ​യും ആ​യി​ര​ത്തി​ല​ധി​കം കാ​യി​ക പ്ര​തി​ഭ​ക​ൾ മേ​ള​യി​ല്‍ അ​ണി​നി​ര​ക്കും.

ആ​വേ​ശം ചോ​രാ​തെ ആ​ദ്യ ദി​നം

ക​ളി​ക്ക​ളം കാ​യി​ക​മേ​ള പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പു മ​ന്ത്രി ഒ ​ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.​ക​ഴ​ക്കൂ​ട്ടം: ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ങ്ങ​ളാ​ണ് ‘ക​ളി​ക്ക​ള’​ത്തി​ന്‍റെ ആ​ദ്യ​ദി​നം കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ സ്റ്റേ​ഡി​യ​ത്തി​ൽ​അ​ര​ങ്ങേ​റി​യ​ത്.

വ​യ​നാ​ട് ജി​ല്ല​യാ​ണ് ആ​ദ്യ ദി​ന​ത്തി​ൽ കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടി മു​ന്നി​ലു​ള്ള​ത്. 70 പോ​യി​ന്റു​ക​ളാ​ണ് ജി​ല്ല​യ്ക്ക് ആ​ദ്യ ദി​നം ല​ഭി​ച്ച​ത്. 26 പോ​യി​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ര​ണ്ടാം സ്ഥാ​ന​ത്തും 25 പോ​യി​ന്റു​മാ​യി ഇ​ടു​ക്കി ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ ത​ല​ത്തി​ൽ ക​ണ്ണൂ​ർ ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ 18 പോ​യി​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തും 15 പോ​യി​ന്റു​മാ​യി പൂ​ക്കോ​ട് ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്. ഏ​ഴ് പോ​യി​ന്റു​മാ​യി വ​ട​ശ്ശേ​രി​ക്ക​ര മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ണി​യാ​മ്പ​റ്റ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ക​ട്ടേ​ല ഡോ. ​അം​ബേ​ദ്ക​ർ മെ​മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, ഇ​ടു​ക്കി ഏ​ക​ല​വ്യ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ൾ 23, 14, 10 എ​ന്ന പോ​യി​ന്റു​മാ​യി ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

1500 മീ​റ്റ​ര്‍ ഓ​ട്ടം, ഹൈ ​ജം​പ്, ലോ​ഗ് ജം​പ്, ഷോ​ട്ട്പു​ട്ട്, 4 -400 മീ​റ്റ​ര്‍ റി​ലേ, ആ​ർ​ച്ച​റി, ക്രി​ക്ക​റ്റ് ബോ​ൾ ത്രോ ​എ​ന്നി​വ​യാ​യി​രു​ന്നു ആ​ദ്യ​ദി​ന​ത്തി​ലെ ആ​ക​ര്‍ഷ​ണം. ഹീ​റ്റ്സ്, ഫൈ​ന​ൽ എ​ന്നി​ങ്ങ​നെ മു​പ്പ​തി​ല​ധി​കം ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു.

Tags:    
News Summary - Scheduled Tribe Development Department Begins State Sports Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.