തിരുവനന്തപുരം: മഴക്കാല ഡ്രൈവിങ് സുരക്ഷിതമാക്കാൻ മാർഗനിർദേശങ്ങളുമായി മോേട്ടാർ വാഹനവകുപ്പ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളും ഒാടകളും പൊട്ടിവീണ് കിടക്കുന്ന വൈദ്യുതി കമ്പികളുമെല്ലാം അപകടം വർധിപ്പിക്കും. കഴിയുന്നതും യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. തീരെ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ കരുതലോടെ വണ്ടിയോടിക്കണം.
ചെറിയ അളവിൽ ആണെങ്കിൽപോലും വെള്ളക്കെട്ടുള്ള റോഡിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ 'ജലപാളി പ്രവർത്തനം' അഥവാ അക്വാപ്ലെയിനിങ് പ്രതിഭാസത്തിന് കാരണമായേക്കാം.
മഴപെയ്യുേമ്പാൾ മറ്റ് വാഹനങ്ങളിൽനിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചക്ക് അവ്യക്തതയുണ്ടാകും.
മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ് ക്ഷമത പൊതുവെ കുറയും. മുന്നിലെ വാഹനം പെട്ടെന്ന് നിർത്തിയാൽ അതനുസരിച്ച് സ്വന്തം വാഹനം നിർത്താനായെന്ന് വരില്ല. മഴക്കാലത്ത് മുന്നിലെ വാഹനത്തിെൻറ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.