നാഗർകോവിൽ: ചർച്ചക്കായി മൈലോട് സെയിൻറ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ വിളിച്ചുവരുത്തിയയാളെ ദേവാലയ വളപ്പിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഇടവക വികാരിയായിരുന്ന ഫാദർ റോബിൻസൺ തൂത്തുക്കുടി ജില്ലയിൽ തിരുച്ചെന്തൂർ കോടതിയിൽ കീഴടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട 15 അംഗ പ്രതികളിൽ ജസ്റ്റസ് റോക്, വിൻസെൻറ് എന്നിവരെ ഇരണിയൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടയിൽ ഫാ. റോബിൻസനെ കുഴിത്തുറ രൂപതയിൽ നിന്ന് സസ്പെൻറ് ചെയ്തിരുന്നു. സംഭവത്തിലെ മുഖ്യപ്രതി ഡി.എം.കെ. യൂനിയൻ സെക്രട്ടറി രമേഷ് ബാബുവിനെ പാർട്ടിയിൽ നിന്നു നീക്കിയതായി പാർട്ടി ജനറൽ സെക്രട്ടിയും മന്ത്രിയുമായ ദുരൈ മുരുകൻ അറിയിച്ചു.
ഇക്കഴിഞ്ഞ 20 നാണ് സേവ്യർ കുമാർ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.