കല്ലമ്പലം: നാവായിക്കുളം കടമ്പാട്ടുകോണത്ത് തെരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞദിവസം രാത്രി എൽ.ഡി.എഫ് ബൂത്ത് ഓഫിസ് അടിച്ചുതകർക്കുകയും രണ്ട് പ്രവർത്തകരെ ക്രൂരമായി മർദിക്കുകയും ചെയ്തതായി പരാതി.മർദനത്തിൽ പരിക്കേറ്റ എൽ.ഡി.എഫ് പ്രവർത്തകൻ വിശാഖിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വിശാഖ് നേരേത്ത ബി.ജെ.പി പ്രവർത്തകനായിരുന്നുവെന്നുമാണ് സി.പി.എം നേതൃത്വം പറയുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പ് ഭീതി മൂലം ബി.ജെ.പി പ്രവർത്തകനായ കടമ്പാട്ടുകോണം പാഞ്ചജന്യത്തിൽ സന്തോഷിെൻറ വീടിനുനേരെ ആക്രമണം നടത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത സി.പി.എം പ്രവർത്തകർ ഉടയൻകാവ് ക്ഷേത്രത്തിനുനേരെ ആക്രമണം നടത്തിയ ശേഷം സ്വന്തം ഓഫിസ് സ്വയം ആക്രമിച്ച് ബി.ജെ.പിയെ പഴിചാരുകയാണ് എന്നാണ് ബി.ജെ.പി ആരോപണം. ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെയുണ്ടായെന്ന് പറയുന്ന അക്രമത്തിലോ ഉടയൻകാവ്ക്ഷേത്രസംഭവവുമായോ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നും അക്രമത്തെ അപലപിക്കുന്നതായും സി.പി.എം നേതൃത്വം അറിയിച്ചു.
ഇരുകക്ഷികളിൽ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ് അറിയിച്ചു.
സി.പി.എം. ബൂത്ത് കമ്മിറ്റി ഒാഫിസും ബോര്‍ഡുകളും അടിച്ചുതകര്‍ത്തു, എട്ടുപേര്‍ക്കെതിരെ കേസ്
വെഞ്ഞാറമൂട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍മിച്ച സി.പി.എം ബൂത്ത് കമ്മിറ്റി ഒാഫിസും ബോര്‍ഡുകളും അടിച്ചുതകര്‍ക്കുകയും കൊടി തോരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസെടുത്തു. വാമനപുരം പഞ്ചായത്തിലെ കളമച്ചലിലാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. എട്ടുപേരടങ്ങിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സി.പി.എം നേതൃത്വം പൊലീസില്‍ നൽകിയ പരാതിയില്‍ പറയുന്നത്.ഇതിെൻറ അടിസ്ഥാനത്തില്‍ പൊലീസ് എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.