അദാലത്തിലെത്തിയ പാർവതിയും സുരേഷും

ഇനി വീടിന്‍റെ ചുമരുകൾ മിണ്ടും ഈ ദമ്പതികളോട്​

തി​രു​വ​ന​ന്ത​പു​രം: മി​ണ്ടാ​നും കേ​ൾ​ക്കാ​നും ക​ഴി​യാ​ത്ത ദ​മ്പ​തി​ക​ളാ​യ ത​ന്റെ ര​ണ്ട്‌ പ​രി​ച​യ​ക്കാ​രെ​കു​റി​ച്ച്‌ മു​ത്ത​ശ്ശി പ​റ​ഞ്ഞ​തു​കേ​ട്ടാ​ണ്‌ സി.​എ വി​ദ്യാ​ർ​ഥി​നി​യാ​യ ഏ​ണി​ക്ക​ര സ്വ​ദേ​ശി​നി ആ​ര​തി ഇ​രു​വ​രു​ടെ​യും ശ​ബ്‌​ദ​മാ​കാ​നാ​യി എ​ത്തി​യ​ത്‌. എ​റ​ണാ​കു​ള​ത്തു നി​ന്ന്‌ ക്ളാ​സ്‌ പോ​ലും മാ​റ്റി​വെ​ച്ച്‌ ആ​ര​തി എ​ത്തി​യ​തി​ന്‌ ഫ​ല​മു​ണ്ടാ​യി.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ​തി​നാ​ൽ ബ​ന്‌​ധു​ക്ക​ൾ പോ​ലും ഉ​പേ​ക്ഷി​ച്ച ക​ഠി​നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷി​നും പാ​ർ​വ​തി​ക്കും സ​ഹാ​യി​യാ​യാ​ണ്‌ ആ​ര​തി സ​ർ​ക്കാ​രി​ന്റെ ‘ക​രു​ത​ലും കൈ​ത്താ​ങ്ങും’ അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്‌. അ​വ​രു​ടെ ശ​ബ്‌​ദ​മാ​യി സം​സാ​രി​ച്ചു. ഇ​രു​വ​രു​ടെ​യും വ​ലി​യ സ്വ​പ്‌​ന​മാ​യ വീ​ടി​നു വേ​ണ്ടി​യാ​ണ്‌ ആ​ര​തി സം​സാ​രി​ച്ച​ത്‌.

വീ​ടെ​ന്ന സ്വ​പ്‌​ന​ത്തി​ന് മ​ണ്ണും വീ​ടും പ​ദ്ധ​തി​യി​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ മു​ന്‍ഗ​ണ​നാ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​മെ​ന്ന ഉ​റ​പ്പു​മാ​യി മ​ട​ങ്ങു​മ്പോ​ൾ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞ മു​ഖ​ത്ത് ആ​ശ്വാ​സ​ത്തി​ന്‍റെ പു​ഞ്ചി​രി. സു​രേ​ഷി​ന്റെ അ​മ്മ​കൂ​ടി മ​രി​ച്ച​തോ​ടെ വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട ബ​ധി​ര​രും മൂ​ക​രു​മാ​യ ഇ​രു​വ​രും ജോ​ലി​തേ​ടി പാ​ല​ക്കാ​ടേ​ക്ക്‌ പോ​യി.

9 വ​ർ​ഷ​ത്തി​ല​ധി​കം അ​വി​ടെ ലോ​ട്ട​റി​ക​ച്ച​വ​ടം ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ലോ​ട്ട​റി ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ച്ച്‌ ഇ​രു​വ​രും തി​രി​കെ ക​ഠി​നം​കു​ള​ത്തേ​ക്ക്‌ വ​ന്നെ​ങ്കി​ലും ആ​ഹാ​ര​ത്തി​നു പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്‌​ഥ​യി​ലാ​ണ്‌. ഇ​തി​നി​ടെ വീ​ടി​ന്‌ വാ​ട​ക കൊ​ടു​ക്കു​ക എ​ന്ന​ത്‌ ചി​ന്തി​ക്കാ​ൻ പോ​ലു​മാ​യി​ല്ല.

ഇ​തോ​ടെ​യാ​ണ്‌ ത​ങ്ങ​ളു​ടെ പ​രി​ച​യ​ക്കാ​രി​യാ​യ രാ​ജ​മ്മ​യെ തേ​ടി എ​ത്തി​യ​ത്‌. ആ​ഹാ​ര​ത്തി​നു പോ​ലും വ​ഴി​യി​ല്ലെ​ന്നും ആ​ത്‌​മ​ഹ​ത്യ​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​വും മു​ന്നി​ലി​ല്ലെ​ന്നും പാ​ർ​വ​തി രാ​ജ​മ്മ​ക്ക്‌ പേ​പ്പ​റി​ൽ എ​ഴു​തി ന​ൽ​കി. വി​ഷ​മ​ത്തി​ലാ​യ രാ​ജ​മ്മ വി​വ​രം പേ​ര​ക്കു​ട്ടി​യാ​യ ആ​ര​തി​യോ​ട് പ​ങ്കി​ട്ടു.

ചൊ​വ്വാ​ഴ്‌​ച രാ​വി​ലെ പ​ത്ര​ത്തി​ലൂ​ടെ​യാ​ണ്‌ സു​രേ​ഷ്‌ അ​ദാ​ല​ത്തി​നെ​കു​റി​ച്ച് അ​റി​യു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ആ​ര​തി​യു​ടെ അ​ടു​ത്തെ​ത്തി. ഓ​ൺ​ലൈ​ൻ ക്ലാ​സ് ഒ​ഴി​വാ​ക്കി ആ​ര​തി ഇ​രു​വ​രെ​യും കൂ​ട്ടി അ​ദാ​ല​ത്തി​ലെ​ത്തി. സ​ര്‍ക്കാ​ര്‍ പി​ന്തു​ണ​യി​ല്‍ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടെ​ന്ന സ്വ​പ​നം യാ​ഥാ​ര്‍ത്ഥ്യ​മാ​കു​മെ​ന്ന ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഇ​വ​ർ​ക്ക്‌ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ത്‌ സാ​ധ്യ​മാ​യി ‘പ​രാ​തി കേ​ട്ട​തി​ലും അ​നു​കൂ​ല മ​റു​പ​ടി ല​ഭി​ച്ച​തി​ലും സ​ര്‍ക്കാ​രി​ന് ന​ന്ദി’ എ​ന്ന് ഒ​രു ക​ഷ​ണം പേ​പ്പ​റി​ല്‍ പാ​ര്‍വ​തി എ​ഴു​തി​ക്കാ​ണി​ച്ച​പ്പോ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​രേ​ഷി​ന്റെ ക​ണ്ണി​ലും ആ​ന​ന്ദ​ക്ക​ണ്ണീ​രി​ന്റെ തി​ള​ക്കം ക​ണ്ടു. വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​ദാ​ല​ത്തി​നെ​ത്തി​യ​തെ​ന്നും അ​നു​കൂ​ല മ​റു​പ​ടി ല​ഭി​ച്ച​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​ര​തി പ​റ​ഞ്ഞു. 

Tags:    
News Summary - Now the walls of the house will be talk to this couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.