പാലോട്ട് പുതിയ ഗതാഗതക്രമീകരണം

പാലോട്: ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ പാലോട്ട് പുതിയ ഗതാഗതക്രമീകരണം ഏർപ്പെടുത്താൻ തീരുമാനമായി. വ്യാപാരികൾ, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ, ടെമ്പോ ടാക്സി, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ജങ്ഷനിലെ അനധികൃത പാർക്കിങ് കാരണമുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. പാർക്കിങ് നിയന്ത്രിച്ച് നിരവധി തവണ പൊലീസ് സൂചക ബോർഡുകൾ സ്ഥാപിച്ചിരുന്നു. തുടർന്നാണ് പൊലീസ് മുൻകൈയിൽ പുതിയ സംവിധാനമുണ്ടാക്കുന്നത്..

പാലോട് എ.എ. ഓഡിറ്റോറിയം മുതൽ മഹാറാണി വരെയുള്ള ഭാഗങ്ങൾ നോ പാർക്കിങ് ഏരിയയായിരിക്കും. ഇവിടെ ഇരുചക്രവാഹനം ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണമുണ്ടാകും. പൊലീസ് നിരീക്ഷണവുമുണ്ടാകും. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴയീടാക്കും. ബസുകളിൽ നിശ്ചിതസമയത്ത് മാത്രമേ ആളെ കയറ്റാൻ അനുവദിക്കൂ. മടത്തറ റോഡിൽ കാത്തിരിപ്പ് കേന്ദ്രം, തിരുവനന്തപുരം റോഡിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം, പെരിങ്ങമ്മല റോഡിൽ നിലവിലുള്ള സ്ഥലം എന്നിവിടങ്ങളിൽനിന്നു മാത്രമേ ബസുകളിൽ ആളെ കയറ്റാവൂ.

സ്വകാര്യബസുകൾ പുറപ്പെടുന്നതിന് അഞ്ചുമിനിറ്റ് മുമ്പ് മാത്രമേ ആളെ കയറ്റാൻ നിർദിഷ്ട സ്ഥലത്ത് എത്താൻ പാടുള്ളൂ. മൂന്ന്‌ റോഡിലും കെ.എസ്.ആർ.ടി.സി സൂചക ബോർഡുകൾ സ്ഥാപിക്കും. പാലോട് സിറ്റി സെന്ററിന് പിറകിൽ പെയ്ഡ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു പിൻവശത്തുള്ള സ്ഥലവും പാർക്കിങ്ങിന് ഉപയോഗിക്കാവുന്നതാണ്.

Tags:    
News Summary - new traffic arrangement palod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.