പൂന്തുറ (തിരുവനന്തപുരം): പൊലീസുകാരെ മർദിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥൻ പിടിയിൽ. പൂന്തുറ നടത്തുറ സ്വദേശി കെൽവിൻ വൈൽസ് (32) ആണ് പൂന്തുറ പൊലീസ് പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: തിങ്കളാഴ്ച രാവിലെ തിരുവല്ലം പാലത്തിനു സമീപം കരിമ്പുവിളയിൽ കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസിെൻറ സി.ആർ.വി വാഹനത്തിലെ പൊലീസുകാർ വാഹന പരിശോധന നടത്തുന്നതിനിടെ ഇതുവഴി ബൈക്കിൽ വന്ന കെൽവിനെ പൊലീസ് കൈകാണിച്ചെങ്കിലും ഇയാൾ വാഹനം നിർത്തിയില്ല.
ഇതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത പൊലീസുകാരി മൊെബെൽ ഫോണിൽ ഇയാളുടെ ബൈക്കിെൻറ ഫോട്ടോയെടുത്തു. ഇതോടെ, ബൈക്ക് നിർത്തിയ ഇയാൾ ഇവരോട് അശ്ലീലച്ചുവയുള്ള ആംഗ്യഭാഷ കാണിച്ച ശേഷം ബൈക്കുമായി തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് പോയി. പിന്നാലെ പോയ വനിതാ പൊലീസുകാരി ഇയാളെ തടഞ്ഞുനിർത്തി.
ഇതോടെ ഇവരെ ഇയാൾ അസഭ്യം പറഞ്ഞു. ഉടൻ തന്നെ ഇവർ വിവരം പൊലീസ് കൺട്രോൾ റൂമിലേക്ക് അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് സന്ദേശം പൂന്തുറ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ഉടൻ തന്നെ പൂന്തുറ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവർ സ്ഥലത്തെത്തി. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തിയതോടെ ഇവർ തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ രണ്ട് എസ്.ഐമാർക്കും ഇയാളുടെ ആക്രമണത്തിൽ പരിക്ക് പറ്റി. വിഷ്ണുവിെൻറ കൈവിരൽ പൊട്ടി.
ഇതോടെ കൂടുതൽ പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കെതിരെ പൊലീസിനെ മർദിച്ചതിനും വനിതാ പൊലീസുകാരിയെ അസഭ്യം പറഞ്ഞതിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. യു.പിയിലെ സൈനിക ആശുപത്രിയിലെ റേഡിയോളജിസ്റ്റാണ് കെവിൻ.
എന്നാൽ, സംഭവത്തെ കുറിച്ച് കെവിെൻറ ബന്ധുക്കൾ പറയുന്നത് ഇങ്ങനെ: പെെട്ടന്ന് പെട്രോൾ തീർന്നതിനാലാണ് പെട്രോൾ പമ്പിലേക്ക് വേഗത്തിൽ പോയത്. അപ്പോഴാണ് പൊലീസ് കൈകാണിച്ചത്. പെട്രോൾ അടിച്ച് തിരികെ വരാമെന്ന് പറഞ്ഞാണ് പമ്പിലേക്ക് പോയത്. പിന്നാലെ പമ്പിലേക്കെത്തിയ പൊലീസ് കെവിനെ ഒരു കാരണവുമില്ലാതെ മർദിച്ച് കള്ളക്കേസിൽ കുടുക്കുകയായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.