കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ വലിയതുറയിൽ മത്സ്യ​ത്തൊഴിലാളികൾ മണൽചാക്കുകൾ തയ്യാറാക്കുന്നു

ബു​െ​റ​വി: ഭീതിയിൽ, പ്രാർഥനകളിൽ തീരം...

പൂ​ന്തു​റ: ദു​ര​ന്ത​ങ്ങ​ളു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ ഒാ​ർ​ക്കാ​പ്പു​റ​ത്ത്​ വ​ന്നു​നി​റ​യു​ന്ന​ത്​ പ​തി​വു​ള്ള തീ​ര​ത്ത്​ ബു​റെ​വി​യു​ടെ മു​​ന്ന​റി​യി​പ്പും സൃ​ഷ്​​ടി​ച്ച​ത്​ ആ​ശ​ങ്ക​യു​ടെ ദി​ന​രാ​ത്ര​ങ്ങ​ൾ. ക​ട​ലി​ൽ പോ​കാ​നാ​വാ​തെ ര​ണ്ട്​ ദി​വ​സ​മാ​യി തീ​ര​ത്ത് ക​ഴി​യു​ക​യാ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. വ​ള്ള​വും വ​ല​ക​ളു​മെ​ല്ലാം തീ​ര​ത്തു​നി​ന്ന് മാ​റ്റി സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​തി​ന​കം മാ​റ്റി​യി​ട്ടു​ണ്ട്.

ഓ​ഖി സ​മ​യ​ത്ത് കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പ് കി​ട്ടാ​ത്ത​തു​കാ​ര​ണം നി​ര​വ​ധി ജീ​വ​നു​ക​ളാ​ണ്​ ​ക​ട​ലി​ൽ പൊ​ലി​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​പ്പോ​ള്‍ ക​ട​ലി​ലെ ഏ​തൊ​രു ചെ​റി​യ മു​ന്ന​റി​യി​പ്പും മ​ത്സ്യ​ത്തൊ​ഴ​ി​ലാ​ളി​ക​ൾ ഗൗ​ര​വ​മാ​യി എ​ടു​ക്കു​ന്നു. ഉ​ള്‍ക്ക​ട​ലി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​യ​വ​രെ​യെ​ല്ലാം ക​ഴി​ഞ്ഞ​ദി​വ​സം ത​ന്നെ കോ​സ്​​റ്റ്​ ഗാ​ര്‍ഡ് നി​ര്‍ദേ​ശം ന​ല്‍കി തീ​ര​െ​ത്ത​ത്തി​ച്ചു. തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ എ​ന്‍.​ഡി.​ആ​ര്‍.​എ​ഫ് സം​ഘം വ്യാ​ഴാ​ഴ്ച രാ​വി​ലെ ത​ന്നെ എ​ത്തി​യി​രു​ന്നു. ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​കോ​പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ വ്യോ​മ സേ​ന​യു​ടെ ആ​ക്കു​ളം ആ​സ്ഥാ​ന​വും ശം​ഖും​മു​ഖ​ത്തെ വ്യോ​മ​സേ​ന താ​വ​ള​വും സ​ജ്ജ​മാ​ണ്.

കോ​സ്​​റ്റ്​ ഗാ​ര്‍ഡി​െൻറ കൂ​ടു​ത​ല്‍ ക​പ്പ​ലു​ക​ള്‍ വി​ഴി​ഞ്ഞം തീ​ര​ത്തേ​ക്ക് എ​ത്തി. നി​രീ​ക്ഷ​ണ പ​റ​ക്ക​ലി​നാ​യി വി​മാ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി. ചു​ഴ​ലി​ക്കാ​റ്റി​െൻറ ഭാ​ഗ​മാ​യി ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ തീ​ര​വു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​രോ​ട്​ ത​ൽ​ക്കാ​ലം മാ​റി​ത്താ​മ​സി​ക്കാ​ൻ നി​ര്‍ദേ​ശി​ച്ചി​ട്ടു​​ണ്ട്. വെ​ള്ള​ക്ക​ട്ടു​ണ്ടാ​യാ​ല്‍ ജ​ല​മൊ​ഴു​കി​പ്പോ​കാ​ന്‍ പൂ​ന്തു​റ​യി​ലും വേ​ളി​യി​ലെ​യും പൊ​ഴി​മു​ഖ​ങ്ങ​ള്‍ തു​റ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.