പൂന്തുറ: തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ഫിഷറീസും പൊലീസും. ഇത് അവഗണിച്ച് കടലിലേക്ക് ഇറങ്ങിയവരെ കോസ്റ്റല്‍ പൊലീസ് തീരത്തേക്ക് മടക്കിയയച്ചു. പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള തീരപ്രദേശത്ത് ഫിഷറീസ് വകുപ്പ് വാഹനത്തില്‍ മൈക്ക് അനൗൺസ്മെൻറ് നടത്തി. തീരത്തെ പള്ളികളില്‍ നിന്നും കടല്‍ക്കരയിലേക്ക് ആരും പോകരുതെന്ന അറിയിപ്പുകളും തുടർച്ചയായി നൽകുന്നുണ്ടായിരുന്നു.
വിഴിഞ്ഞം ഭാഗത്ത് ചില മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് അവഗണിച്ച് കടലിലേക്കിറങ്ങി. ഇൗ സമയം കടലില്‍ പട്രോളിങ്ങിലുണ്ടായിരുന്ന കോസ്റ്റല്‍ പൊലീസ് ബോട്ടുകള്‍ ഇവരെ പിന്തുടരുകയും തീരത്തേക്ക് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. മുന്നറിയിപ്പുകള്‍ അവഗണിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഫിഷറീസ് വകുപ്പിെൻറ ബോട്ടുകളും കോസ്റ്റല്പൊലീസിെൻറ ബോട്ടുകളും പലതവണ കടലിൽ നീരിക്ഷണം നടത്തി. കടലുമായി കൂടുതല്‍ അടുത്ത് താമസിക്കുന്നവരോട് തല്ക്കാലം അവിടെനിന്നും മാറിതാമസിക്കാൻ നിർദേശിച്ചിട്ടുണ്ട്.
ഓഖിയുടെ സൃഷ്ടിച്ച ദുരന്തത്തിെൻറ കെടുതികൾക്ക് മൂന്ന് വര്‍ഷം പിന്നിട്ട് ദിവസങ്ങള്‍ മാത്രം കഴിയുന്നതിനിടെയാണ് വീണ്ടും ചുഴലിയുടെ ഭീഷണി തീരത്തിെൻറ ഉറക്കം കെടുത്തുന്നത്. അധികൃതരുടെ അപായ മുന്നറിയിപ്പ് ലഭിച്ചപ്പോൾ തന്നെ വലിയതുറ, പൂന്തുറ, ശംഖുംമുഖം ഭാഗത്ത് കടല്‍ത്തീരത്ത് കയറ്റി െവച്ചിരുന്ന വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും മത്സ്യത്തൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.