പൂന്തുറ: കടല്‍ത്തീരസംരക്ഷണത്തിന് പ്രഖ്യാപിച്ച ഭൂവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്)പദ്ധതി വൈകുന്നു, നാള്‍ക്കുനാള്‍ കടല്‍ത്തീരങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററോളം തീരങ്ങള്‍ ഉണ്ടായിരുന്ന ജില്ലയുടെ കടല്‍ത്തീരങ്ങളില്‍ ഇപ്പോള്‍ പേരിന് പോലും തീരങ്ങള്‍ ഇല്ല. നിത്യവൃത്തിക്കായി കടലില്‍ പോകാന്‍ പോലും കഴിയാതെ മത്സ്യത്തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്ന അവസ്ഥക്കുപുറെമ കടല്‍കയറി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തകര്‍ന്ന അവസ്ഥയിലുമാണ്. ഇതിന് അടിയന്തരമായി പരിഹാരം കാണുന്നതിനാണ് ജിയോ ട്യൂബ് സ്ഥാപിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയത്.
മത്സ്യഗ്രാമമായ പൂന്തുറതീരത്തെയാണ് ആദ്യ ഘട്ടത്തിനായി തെരഞ്ഞെടുത്ത്. മൂന്ന് മീറ്റര്‍ ആഴത്തിൽ 20 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമുള്ള ട്യൂബുകൾ തീരത്തിന് സമാന്തരമായി സ്ഥാപിക്കും. കടലില്‍ നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നിറക്കും.
ഇതിനായി ചെന്നൈ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷന്‍ ടെക്നോളജിയുടെ സാേങ്കതിക സഹായം തേടിയിരുന്നു. ആദ്യഘട്ടത്തില്‍ കടല്‍വിവരങ്ങള്‍ ഉള്‍പ്പെടുത്തി െഡസ്ക് ടോപ്പ് അനാലിസിസും തുടര്‍ന്ന് മാത്തമാറ്റിക്കല്‍ പഠനവും നടത്തി. വ്യാപകമായി തീരം നഷ്ടമായിക്കൊണ്ടിരുന്ന തമിഴ്നാട്ടിലെ കടലുണ്ടി-പെരിയ കുപ്പയില്‍ ഭൂവസ്ത്ര ട്യൂബ് സ്ഥാപിച്ചതിനെ തുടര്‍ന്ന് വിജയം കണ്ടതിനെ തുടര്‍ന്നാണ് തീരങ്ങള്‍ നഷ്ടമാകുന്ന ജില്ലയുടെ തീരങ്ങളില്‍ ജിയോട്യൂബ് സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്.
തമിഴ്നാട്ടില്‍ 300 മീറ്റര്‍ മാറി ഭൂവസ്ത്ര ട്യൂബ് സ്ഥാപിച്ചതിനുശേഷം ഇവിടെ 30 മീറ്റര്‍ വരെ നീളത്തില്‍ തീരമുണ്ടായി. കഴിഞ്ഞ സര്‍ക്കാര്‍ തീരദേശ വികസന കോര്പറേഷന് ചീഫ് എൻജിനീയറെ ഇതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി. ചീഫ് എൻജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ചുവപ്പ് നാടയില്‍ കുടുങ്ങി.
വീണ്ടും തീരങ്ങള്‍ നഷ്ടമായതോടെ പുതിയ ഫിഷറീസ് വകുപ്പ് മന്ത്രി പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷ തങ്ങള്‍ക്ക് ഇെല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ജിയോ ട്യൂബ്് വന്നാൽ...
കടലില്‍ നിന്നും തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരമാലകളെ തടയില്ല. കരയിലേക്ക് പതിയെ കയറുന്നതിനും തിരികെ ഇറങ്ങുന്നതിനും തിരമാലകൾക്ക് സഹായം. നിലവിലുള്ള തീരശോഷണത്തിെൻറ തോത് പതിയെ കുറക്കും. ഇതിൽ കക്ക, ചിപ്പി, കണവ തുടങ്ങിയ മത്സ്യങ്ങള്‍ക്ക് പറ്റിപ്പിടിച്ച് വളരാനും കഴിയും. കടലിെൻറ ജൈവസമ്പത്ത് നിലനിർത്തുന്നതിനും സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.