പൂന്തുറ: മത്സ്യബന്ധനത്തിന് ദുരന്തനിവാരണ അതോറിറ്റി നിരന്തരം വിലക്ക് ഏർപ്പെടുത്തുന്നത് മൂലം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം മാസങ്ങളായി ദുരിതത്തിൽ. കാലാവസ്ഥ വ്യതിയാനംമൂലം കടലില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്നും അതിനാല്‍ മത്സ്യബന്ധനത്തിന് ആരും കടലില്‍ പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി അടിക്കടി നല്കുന്ന വിലക്കാണ് മാസങ്ങളായി മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം വിതക്കുന്നത്. ഇത് കാരണം കൃത്യമായി വരുമാനം ലഭിക്കാത്തതിനാല്‍ വാങ്ങിയ കടം തിരികെ വീട്ടാന്‍ കഴിയാതെ ഇരട്ടിയായികൊണ്ടിരിക്കുന്നു.
ഒാഖിക്കാലത്ത് കൃത്യമായ കാലാവസ്ഥാ വിവരം സർക്കാർ നൽകിയില്ലെന്നും അതിനാലാണ് നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞതെന്നും രൂക്ഷമായ വിമർശനം മത്സ്യത്തൊഴിലാളി സമൂഹം അന്നുയർത്തിയിരുന്നു. അതിനുശേഷമാണ് എന്നുമെന്ന നിലയിൽ 'കടലിൽ പോകരുത്'എന്നതരത്തിലുള്ള മുന്നറിയിപ്പ് ജില്ല ഭരണകൂടവും സർക്കാറും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്നത്. ഇത് ഒരുതരത്തിൽ കൈകഴുകലാണെന്നാണ് ഇൗ സമൂഹത്തിെൻറ പരാതി.
ശാന്തമായ ദിവസങ്ങളിലും ഇത്തരം മുന്നറിയിപ്പുകൾ വരുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, കഴിഞ്ഞ മേയ് മാസം അവസാനവാരത്തിൽ യാസ് ചുഴലിക്കാറ്റിനെതുടര്‍ന്ന് വിഴിഞ്ഞം ഹാർബർ കവാടത്തിൽ അപകടങ്ങളിൽ ഏതാനും പേർ മരിക്കുകയും നിരവധി പേർക്ക് അപകടമുണ്ടാകുകയും നിരവധി വള്ളങ്ങളും അനുബന്ധ ഉപകരണങ്ങളും നശിക്കുകയും ചെയ്തു. അന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന വിരോധാഭാസവും നിലനിൽക്കുന്നു.
പ്രാദേശികമായ സൂക്ഷ്മ നിരീക്ഷണം നടത്തി മുന്നറിയിപ്പുകളോ കാലാവസ്ഥാ വിവരങ്ങളോ നൽകുന്നതിന് പകരം അവ്യക്തവും വലിയ ഭൂപ്രകൃതിയെ അടിസ്ഥാനപ്പെടുത്തിയ പൊതുനിരീക്ഷണമാണ് സർക്കാർ സംവിധാനങ്ങൾ നൽകുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് മത്സ്യത്തൊഴിലാളി സമൂഹമാണ്. അഥവ കാലാവസ്ഥാ വ്യതിയാനംമൂലം കടലിൽ അപകടങ്ങളോ മരണമോ ഉണ്ടായാൽ അത് ഭരണകൂടത്തിെൻറ തലയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കടൽപണിക്കാർക്കായി വികേന്ദ്രീകൃത കാലാവാസ്ഥാ പ്രവചനം നൽകണമെന്നാണ് കടൽ പരിസ്ഥിതി പ്രവർത്തകരുടെയും മത്സ്യത്തൊഴിലാളികളുടെയും ആവശ്യം.
പലരും സ്വകാര്യവ്യക്തികള്നിന്നും ദിവസപ്പലിശക്കാണ് പണം വാങ്ങിയിരിക്കുന്നത് ഒരു ദിവസം പലിശ മുടങ്ങിയാല്‍ അടുത്ത ദിവസം ഇരട്ടി പലിശ നല്‍കണം. നിലവിലെ സാഹചര്യത്തില്‍ വാങ്ങിയ കടങ്ങള്‍ ഒന്നിച്ച് തിരിച്ചടക്കാന്‍ കഴിയാത്ത കാരണം കിട്ടുന്ന വരുമാനം ദിവസപ്പലിശയായി കൊടുക്കേണ്ട അവസ്ഥയാണ്.
ലേലക്കാര്‍ നിശ്ചയിക്കുന്ന വിലക്ക് മത്സ്യം കൊടുക്കേണ്ട അവസ്ഥയാണ് ജില്ലയില്‍ പലയിടത്തും. പലപ്പോഴും മെണ്ണണ്ണക്ക് മുടക്കുന്ന പണംപോലും തിരികെ ലഭിക്കാറില്ല. ഇതിനിടെ വലകള്‍ക്ക് വില കൂടുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞവര്‍ഷം കിലോക്ക് 470 രൂപയായിരുന്നു.
വല ഇപ്പോള്‍ 551 രൂപയായി. ഒരു കിലോ വലയുടെ പുറത്ത് ഒറ്റയടിക്ക് 81 രൂപയാണ് കൂടിയത്. ഒരു ലൈലാൻറ് വള്ളത്തിന് ഏകദേശം 1400 കിലോയോളം വല വേണം. ഇതൊക്കെ തരണം ചെയ്ത് പോകുന്നതിനിടെയാണ് കടലില്‍ പോകരുതെന്ന് അടിക്കടിയുള്ള മുന്നറിപ്പുകളും. ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് കാരണം ജില്ലയില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങാന്‍ മടിക്കുമ്പോള്‍ ഇതര സംസ്ഥാന ബോട്ടുകള്‍ ജില്ലയുടെ തീരക്കടലിലെത്തി മത്സ്യങ്ങള്‍ വാരിപ്പോകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.