പൂന്തുറ: തീരത്തിന് സംരക്ഷണമൊരുക്കാന്‍ ചൈനയില്‍നിന്ന് ഭൂവസ്ത്രക്കുഴലുകള്‍ എത്തുന്നു. തീരങ്ങളില്‍ ഭൂവസ്ത്ര ട്യൂബ് (ജിയോ ട്യൂബ്) സ്ഥാപിക്കുന്നതിെൻറ ഭാഗമായി പൂന്തുറയില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതിക്കാണ് ചൈനയില്‍നിന്ന് ഭൂവസ്ത്രക്കുഴലുകള്‍ എത്തിക്കുന്നത്. ഡിസംബര്‍ പകുതിയോടെ ചൈനയില്‍ നിന്നും കെണ്ടെയ്നറുകള്‍ വഴി ഭൂവസ്ത്രക്കുഴലുകള്‍ കൊച്ചിയിത്തെിച്ചശേഷം പൂന്തുറയിലെത്തെിക്കും. തുടര്‍ന്നാണ് ഇവ സ്ഥാപിക്കുക. തീരദേശ വികസന കോര്‍പറേഷെൻറ നേതൃത്വത്തിലാണ് പദ്ധതി. ഇതിനുമുന്നോടിയായുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി.
തീരക്കടല്‍ കഴിഞ്ഞുള്ള കടലില്‍ നിന്നുമെടുക്കുന്ന മണലിനെ ഭൂവസ്ത്രക്കുഴലുകള്ക്കുള്ളില് നിറച്ചാണ് സ്ഥാപിക്കുന്നത്. ഇതിനായി കുഴലുകള്‍ സ്ഥാപിക്കേണ്ട സ്ഥലം, അവിടെയുള്ള ആഴം, ഓരോഘട്ടത്തിലുമുള്ള തിരയുടെ ശക്തി, അടിയൊഴുക്ക്, കുഴലില്‍ നിറയ്ക്കേണ്ട മണ്ണിെൻറ സ്വഭാവം അടക്കം പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി. ഇവയില്‍ തീരക്കടല്‍ വിട്ടുള്ള ഭാഗത്തുനിന്ന് ശേഖരിച്ച മണലിെൻറ അവശിഷ്ടങ്ങള്‍ ഐ.ഐ.ടിയിലെ ലാബിലേക്കയച്ചിട്ടുണ്ട്. ഇവിടെനിന്ന് ലഭിക്കുന്ന ഫലമനുസരിച്ചായിരിക്കും കടലില്‍നിന്ന് മെണ്ണടുക്കുക.
150 കോടി രൂപയുപയോഗിച്ച് പൂന്തുറ മുതല്‍ ശംഖുംമുഖം വരെയുള്ള തീരം സംരക്ഷിക്കുന്നതാണ് പദ്ധതി. എന്നാല്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന വന്‍മാറ്റങ്ങള്‍ കാരണം കടലേറ്റം വര്‍ഷംതോറും കൂടിവരുന്നുണ്ട്. ഇതേ തുടര്‍ന്നാണ് 19 കോടി രൂപയുപയോഗിച്ച് ആദ്യം ഏറ്റവും കൂടുതല്‍ തീരം നഷ്ടപ്പെടുന്ന പൂന്തുറയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഭൂവസ്ത്രക്കുഴലുകള്‍ സ്ഥാപിക്കുന്നത്. ഇത് വിജയം കണ്ടാല്‍ ഇതിെൻറ തുടര്‍ച്ചയായി ശംഖുംമുഖം വരെയുള്ള തീരക്കടലില്‍ ഇത്തരത്തിലുളള ട്യൂബുകള്‍ സ്ഥാപിക്കും.
തമിഴ്നാട്ടിലെ കടലൂണ്ടി-പെരിയകുപ്പയില് ഭുവസ്ത്ര ട്യൂബ് സ്ഥാപിച്ചത് വിജയം കണ്ടിരുന്നു. ഇവിടെ കരയില്‍നിന്ന് കടലില്‍ 300 മീറ്റര്‍ മാറി ഭൂവസ്ത്ര ട്യൂബ് സ്ഥാപിച്ചു. അതിനുശേഷം ഇവിടെ 30 മീറ്ററിലധികം നീളത്തില്‍ തിരികെ തീരമുണ്ടായി.
പൂന്തുറയില്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ 20 മീറ്റര്‍ നീളവും നാലു മീറ്റര്‍ വ്യാസവുമുള്ള ട്യൂബിനുള്ളില്‍ കടലിനുള്ളില്നിന്ന് ഡ്രെഡ്ജ് ചെയ്തെടുക്കുന്ന മണ്ണ് നിറച്ചാണ് കടലില്‍ താഴ്ത്തുന്നത്. പിരമിഡ് രൂപത്തിലാണ് ട്യൂബുകള്‍ അടുക്കുക. 50 മീറ്റര്‍ അകലംപാലിച്ചാണ് ഓരോ 100 മീറ്ററിലും ജിയോ ട്യൂബുകള്‍ സ്ഥാപിക്കുക.
ശക്തമായ തിരമാലകളുണ്ടായാലും അടിത്തട്ടുമുതലുള്ള ജിയോട്യൂബുകളില് തട്ടി ശക്തികുറഞ്ഞ തിരമാലകളായിരിക്കും തീരത്തേക്ക് എത്തുക. ആഘാതം കുറഞ്ഞുവരുന്ന തിരമാലകള്‍ തിരികെ മടങ്ങുമ്പോള്‍ ഇതോടൊപ്പം തിരികെ പോകുന്ന തീരത്തെ മണ്ണ് ട്യൂബുകള്ക്കിടയിലും സമീപത്തും തങ്ങും. ഇത്തരത്തിലാണ് വീണ്ടും തിരികെ തീരമുണ്ടാകുന്നത്. ഇവ സ്ഥാപിക്കുന്നതോടെ നിലവിലുള്ള തീര ശോഷണത്തിെൻറ തോത് കുറയുന്നതിനൊപ്പം ട്യൂബില്‍ കക്ക, ചിപ്പി, കണവ തുടങ്ങിയ മത്സ്യങ്ങള്‍ പറ്റി പിടിച്ച് വളരുകയും ചെയ്യും. ഇതുവഴി കടലിെൻറ ജൈവ സമ്പത്ത് നിലനിർത്താനുമാകും. നിലവില്‍ തീരങ്ങള്‍ കടലെടുക്കുന്നത് തടയാന്‍ കരിങ്കല്ലുകള്‍ കൊണ്ട് കടല്‍ഭിത്തികളും പുലിമുട്ടുകളും നിർമിക്കാറാണ് പതിവ്. ശക്തമായ തിരമാലകള്‍ ഇത്തരം പ്രതിരോധ കവചങ്ങളെ പലപ്പോഴും തകര്‍ത്ത് തരിപ്പണമാക്കും.
ഭിത്തിനിർമാണത്തിെൻറ പേരില്‍ ഉദ്യോഗസ്ഥരുടെ കീശ വീര്‍ക്കുന്നതല്ലാതെ പഴയപദ്ധതികള് ഫലം കാണാതെ വന്നതോടെയാണ് ഭൂവസ്ത്ര ട്യൂബ് പദ്ധതിക്ക് സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതും പദ്ധതി യാഥാർഥ്യമാകാന്‍ പോകുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.