പൂന്തുറ: പട്രോളിങ്ങിനിടെ പൂന്തുറ എസ്.ഐ ജയപ്രകാശിനെ കമ്പി വടികൊണ്ട് തലക്കടിച്ച് അപായാപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതി കസ്റ്റഡിയില്‍. ബീമാപളളി ടി.സി- 70 / 3350 പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് യൂസഫിന്റെ മകന് മുഹമ്മദ് സിറാജ് (26) ആണ് കസ്റ്റഡിയിലായത്.
ഇയാളെ ദിവസങ്ങള്‍ മുമ്പ് ഒന്നരക്കിലോ കഞ്ചാവുമായി അമരവിള എക്സൈസ് സംഘം പിടികൂടിയിരുന്നു. ആ കേസുമായി ബന്ധപ്പട്ട് റിമാന്‍ഡില്‍ കഴിയവെയാണ് പൂന്തുറ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയത്.
ഇക്കഴിഞ്ഞ മേയ് 14 ന് രാത്രി 10.30 ഓടെ ബീമാപളളി ഭാഗത്ത് രാത്രി പട്രോളിങ്ങിനിടെയാണ് കേസിനിടയാക്കിയ സംഭവം നടന്നത്. ബീമാപ്പളളി ഭാഗത്ത് നിരന്തരം രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം എത്തി സ്ഥലത്തുണ്ടായിരുന്ന നാലു പേരെ ദേഹപരിശോധന നടത്തി.
സ്ഥലത്തുണ്ടായിരുന്ന മറ്റ് ആഞ്ചംഗ സംഘം പൊലീസുകാരുമായി ഏറ്റുമുട്ടുകയും ഇതിലൊരാള്‍ ഇരുമ്പുകമ്പി കൊണ്ട് എസ്.ഐയുടെ തലയ്ക്കടിക്കുകയായിരുന്നു. എസ്.ഐ ഒഴിഞ്ഞുമാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.
തുടര്‍ന്ന് സംഘം പൊലീസുകാരുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാത്രി പരിശോധന നടത്താന്‍ പാടില്ലെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.