അമ്പലത്തറ: ഇവിടത്തെ ചർച്ചകൾക്ക് രാഷ്ട്രീയച്ചൂടിനൊപ്പം കടൽച്ചൂരുമുണ്ട്. ഡിജിറ്റൽ പ്രചാരണങ്ങളുടെ കാലത്ത് അത് ഡിജിറ്റലല്ലെങ്കിലും ഇവരുടെ വിലയിരുത്തലുകൾക്ക് നേരനുഭവങ്ങളുടെ ബലവും കൃത്യതയുടെ കരുത്തുമുണ്ട്. തലച്ചുമടായി വീടുകൾ തോറും കൊണ്ടുനടന്നുള്ള വിൽപനക്കും മാർക്കറ്റുകളിലേക്കും മീനെടുക്കുന്നതിന് കടപ്പുറങ്ങളിലെത്തുന്ന സ്ത്രീകളാണ് ഇക്കുറി ചർച്ചകളിൽ ഏറെ സജീവപങ്കാളിത്തം വഹിക്കുന്നത്. പാർലമെൻറിെലയോ നിയമസഭയിെലയോ സ്ഥാനാർഥികളെ േപാലെയല്ല, കോർപറേഷനിൽ മത്സരിക്കുന്നവരെയെല്ലാം ഇവർക്ക് നേരിട്ടറിയാം. അതുകൊണ്ടാണ് ഇവരുടെ ചർച്ചകൾ കേവലം അടുക്കളക്കാര്യമെന്നതിനപ്പുറം ജനവിധിയെ നിർണയിക്കുന്ന കനമുള്ള വിലയിരുത്തലുകളാകുന്നത്. ഇത്തരം രാഷ്ട്രീയബോധ്യങ്ങളെ തിരുത്താനോ സ്വാധീനിക്കാനോ നവമാധ്യമങ്ങളുടെ ടൂളുകൾക്കൊന്നും ത്രാണിയുമില്ല. പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയ വികസനത്തെക്കുറിച്ചുള്ള പരാതിക്കെട്ടുകൾ, സ്വന്തം തൊഴിൽദുരിതങ്ങൾ, അവഗണനക്കെതിരെയുള്ള പ്രതിഷേധങ്ങൾ എന്നിവയും ഇവരുടെ ചർച്ചകളിൽ നിറയാറുണ്ട്. തീരദേശവാര്‍ഡുകള്‍ക്ക് അര്‍ഹിക്കുന്ന വികസനം ഇനിയും ഏറെ അകലെയാണെന്നാണ് ഇവർ പറയുന്നത്.
കടലിൽ പോകുന്നവർക്കും രാഷ്ട്രീയമുണ്ട്. അന്നം നിറക്കുന്ന കടലമ്മയുടെ മടിത്തട്ടില്‍ രാഷ്ട്രീയം പറയാന്‍ പാടിെല്ലന്നാണ് മത്സ്യത്തൊഴിലാളികളുടെ അലിഖിത നിയമം. ഒരു വള്ളത്തില്‍ അന്നം തേടി കടലില്‍ പോകുന്നവരില്‍ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകാരുണ്ടാകുമെന്നതിനാൽ കടലിനുള്ളില്‍ ഇവർ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറില്ല. കടലില്‍നിന്ന് മടങ്ങി വന്ന് വള്ളങ്ങള്‍ തീരത്ത് കയറ്റിയാൽ ഇവരും ചർച്ചകളിലേക്ക് കടക്കും. രാഷ്ട്രീയത്തിലെ പ്രാദേശിക വിഷയങ്ങളാണ് ഇവരുടെ സംസാരങ്ങൾക്ക് ചൂടേറ്റുക.
ഓഖിയും കടലാക്രമണവും മത്സ്യലഭ്യതക്കുറവും പുനരധിവസവുമടക്കം ഇവർക്ക് ഏറെ പറയാനുണ്ട്. ചര്‍ച്ചകള്‍ സജീവമാകുന്നുണ്ടെങ്കിലും വോട്ട് ആര്‍ക്കെന്ന് ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍പോലും വ്യക്തമാക്കുന്നില്ല. അതിനാല്‍ തീരത്തിെൻറ വോട്ടുമനസ്സ് അറിയാന്‍ കഴിയാത്ത അങ്കലാപ്പിലാണ് മുന്നണികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.