പൂന്തുറ: കടലാക്രമണത്തില്‍ കരയിലേക്ക് അടിച്ചുകയറിയത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യം. ജില്ലയുടെ തീരപ്രദേശമായ പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള ഭാഗങ്ങളിലെ കരയിലെ റോഡുകളിലേക്കും വീടുകളിലേക്കും ഇവ കൂട്ടമായി കയറിവന്നു.
പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയുെണ്ടന്ന് കണ്ടതോടെ നാട്ടുകാര്‍തന്നെ മുന്നിട്ടിറങ്ങി പലയിടങ്ങളിലും മാലിന്യം വാരി ചാക്കിൽകെട്ടി. കൂടുതലും പ്ലാസ്റ്റിക് കുപ്പികളും തെർമോക്കോളുകളും തുണികളുമാണ്. ഇതില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും ചെരിപ്പുകളും വേര്‍തിരിച്ചുതന്നാല്‍ നഗരസഭ അധികൃതര്‍ എടുത്തുകൊള്ളാമെന്ന് പറഞ്ഞതോടെ പൂന്തുറ ചേരിമുട്ടം ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി റോഡിലും വീട്ടുകളിലുമായി അടിച്ചുകയറിക്കിടന്ന മാലിന്യം വാരിമാറ്റി.
പ്ലാസ്റ്റിക് കുപ്പികളും ചെരിപ്പുകളുമായി 150 ചാക്കുകളിലധികം വേര്‍തിരിച്ചുമാറ്റി. തെർമോക്കോളുകള്‍ കത്തിക്കാന്‍ കഴിയാത്തതുകാരണം മാറ്റിെവച്ചു. ജില്ലയുടെ കടല്‍ത്തീരം അറവ് മാലിന്യങ്ങള്‍ മുതല്‍ ഫാക്ടറികളില്‍നിന്ന് ഒഴുകുന്ന രാസ മാലിന്യങ്ങളുടെയും പ്ലാസ്റ്റിക്കിെൻറയും നിക്ഷേപ കേന്ദ്രങ്ങളാണ്. കടലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും മത്സ്യസമ്പത്തിനും കടുത്ത ഭീഷണിയാണെന്ന് നേരത്തേതന്നെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും ഇതൊന്നും മുഖവിലക്കെടുക്കാറില്ല. കടലാക്രമണത്തിനൊപ്പം ഇതിെൻറ ദുരന്തംകൂടി പേറേണ്ടിവരുന്നത് കടലിെൻറ മക്കൾക്കാണ്.
പ്ലാസ്റ്റിക് മാലിന്യം കടലില്‍ തള്ളുന്നത് കടല്‍പക്ഷികളുടെ ജീവനും ഭീഷണിയാെണന്ന് നാഷനല്‍ അക്കാദമി ഓഫ് സയന്‍സ് നേരത്തേ നടത്തിയ പഠനത്തില്‍ അടിവരയിടുന്നു. തീരക്കടലില്‍നിന്ന് അന്നം കൊത്തിയെടുക്കുന്ന കടല്‍പക്ഷികള്‍ ചെറിയ മത്സ്യങ്ങള്‍ക്കൊപ്പം പലപ്പോഴും കൊത്തി വിഴുങ്ങുന്നത് ചെറിയതരങ്ങളിലുള്ള പ്ലാസ്റ്റിക്കാണ്. ഇതോടെ പക്ഷികളുടെ ശരീരഭാരം പെെട്ടന്ന് കുറയുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക് നൂലുകള്‍ കൊക്കിൽ കുടുങ്ങി പക്ഷികള്‍ ഏറെ ബുദ്ധിമുട്ടി ചാകുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്.
കടലില്‍ മാലിന്യം തള്ളുന്നത് തടയാനോ തള്ളുന്നവർക്കെതിരെ കര്‍ശന നടപടികളെടുക്കാനോ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപവും രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.