വെള്ളറട: കലുങ്ക് നടയിൽ സി.സി ടി.വി തകര്‍ത്ത ശേഷം റബര്‍ കട കുത്തിത്തുറന്ന് കവര്‍ച്ച. കടയില്‍ നിന്നും 500 കിലോ റബർ ഷീറ്റും പതിനായിരം രൂപയും അപഹരിച്ചു. കൂവക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
ഇതിനു മുമ്പും കടയില്‍ നിന്ന് റബര്‍ ഷീറ്റുകള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. കടക്ക് സമീപം സ്ഥാപിച്ച സി.സി ടി.വി ആദ്യം തകർത്ത ശേഷമാണ് കവര്‍ച്ച നടന്നത്തിയത്. ഇന്നലെ രാവിലെ രാജന് കടയില്‍ എത്തിയപ്പോഴാണ് ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പൊലീസ് നായയെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു.
കുറെ നാളായി പ്രദേശത്ത് മോഷണം സ്ഥിരം സംഭവമായി മാറി. രണ്ടു ദിവസം മുമ്പ് പറമ്പ് മേഖലയില്‍ പല വീടുകളിലും പുറത്തുവച്ചിരുന്ന ഡിഷുകള്‍ കവർന്നു. രാത്രി രണ്ടരയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. രാത്രി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.