വെഞ്ഞാറമൂട്: പുതുവർഷദിനങ്ങളിൽ, വാമനപുരം റേഞ്ച് എക്സൈസ് അധികൃതർ നടത്തിയ പരിശോധനയിൽ 1.75 ലിറ്റർ ചാരായവും 152 ലിറ്റർ കോടയും പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. വാമനപുരം കളമച്ചൽ കുന്നിൽ ഹൗസിൽ പ്രസന്നകുമാറാണ് (53) അറസ്റ്റിലായത്.
എക്സൈസ് ഇൻസ്പെക്ടർ എം. അരുണിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവൻ്റീവ് ഓഫീസർ സ്നേഹേഷ്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ അൻസർ, സിവിൾ എക്സൈസ് ഓഫീസർമാരായ ആദർശ് പി. കെ, ഹിമലത എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.