വെഞ്ഞാറമൂട്: ഫാര്‍മസിസ്റ്റ് എത്താത്തതിനാല്‍ പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് അവധി നൽകി. പ്രതിഷേധവുമായി രോഗികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും.
ശനിയാഴ്ച രാവിലെയായിരുന്നു ഫാര്‍മസിസ്റ്റ് ഇല്ലെന്ന കാരണം പറഞ്ഞ് ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടായത്. രാവിലെ ഒട്ടേറേപേര്‍ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി പ്രവര്ത്തനമില്ലെന്നറിഞ്ഞതോടെ രോഗികള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകർ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി.
ധര്‍ണയില്‍ ആനാട് ജയന്, ആനക്കുഴി ഷാനവാസ്, ജി. പുരുഷോത്തമന് നായര്‍, ബിനു എസ്. നായര്‍, ജഗ്ഫര്‍ തേമ്പാമൂട്, ഷാജി പേരുമല, നസീര്‍ അബൂബക്കര്‍, രമേശന് നായര്‍, മിനി, സിബീഷ്, ജയകുമാരി അജിത് എന്നിവര്‍ പങ്കെടുത്തു. വിവരമറിഞ്ഞ് ഡി.എം.ഒയെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച് ബദല്‍ നടപടി ഉണ്ടാക്കിയ ശേഷമാണ് സമരം അവസാനിച്ചത്. ഡോക്ടർ രോഗികളെ പരിശോധിച്ചു വിട്ടയച്ചു. ഫാർമസി പ്രവർത്തിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.