വാ​മ​ന​പു​രം ബ്ലോ​ക്ക് നീർത്ത​ട വി​ക​സ​ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ശ​ന ച​ട​ങ്ങി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് നിർവഹി​ക്കു​ന്നു

വാമനപുരം നദി പുനര്‍ജീവന പദ്ധതി: മാതൃക നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാന്​ തുടക്കം

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന വാ​മ​ന​പു​രം ന​ദി പു​ന​ര്‍ജീ​വ​ന പ​ദ്ധ​തി​യു​ടെ മാ​തൃ​ക നീ​ര്‍ത്ത​ട വി​ക​സ​ന മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​കാ​ശ​ന ച​ട​ങ്ങ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​റു നീ​ര്‍ത്ത​ട​ങ്ങ​ള്‍ ഒ​ഴു​കി ഒ​രു കേ​ന്ദ്ര​ത്തി​ലെ​ത്തി പു​ഴ​യാ​യി മാ​റു​ന്ന​തി​ന്റെ പ്ര​തീ​ക സൂ​ച​ക​മാ​യി 12 ചെ​റു​കു​ട​ങ്ങ​ളി​ല്‍നി​ന്നും വെ​ള്ളം വ​ലി​യൊ​രു കു​ട​ത്തി​ലേ​ക്ക് പ​ക​ർ​ന്നാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. 2023 ലെ ​ദേ​ശീ​യ ജ​ല​ശ​ക്തി പു​ര​സ്‌​ക്കാ​രം നേ​ടി​യ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്തി​നു​ള്ള ഉ​പ​ഹാ​ര സ​മ​ര്‍പ്പ​ണ​വും മ​ന്ത്രി ച​ട​ങ്ങി​ല്‍ ന​ട​ത്തി. ഡി.​കെ. മു​ര​ളി എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി. ​കോ​മ​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. നീ​ര്‍ധാ​ര കോ​ഡി​നേ​റ്റ​ര്‍ ബി.​ബി​ജു റി​പ്പോ​ര്‍ട്ടും ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ നി​സാ​മു​ദ്ദീ​ന്‍ മു​ഖ്യ. പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​മ്പി​ളി, പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​വി. രാ​ജേ​ഷ്, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജി.​ഒ. ശ്രീ​വി​ദ്യ, ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ലി​സി.​ജി.​ജെ, ജി​ല്ല പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്റി​ങ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ എ​സ്. സു​നി​ത, വാ​മ​ന​പു​രം ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​സ്.​എം. റാ​സി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഷീ​ലാ കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വൈ.​വി.​ശോ​ഭ​കു​മാ​ര്‍, അ​സീ​ന ബീ​വി, പ​ഞ്ചാ​യ​ത്തം​ഗം പു​ല്ല​മ്പാ​റ ദി​ലീ​പ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Vamanapuram River Rejuvenation Project: Model Watershed Development Master Plan launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.