അ​ന​ധി​കൃ​ത ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​തി​ന് തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം

നിയമവിരുദ്ധമായി കടലിൽ ഉല്ലാസയാത്ര; മത്സ്യബന്ധന വള്ളത്തിന്‍റെ ഉടമക്ക്​ കാൽലക്ഷം പിഴ

വി​ഴി​ഞ്ഞം: മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചും സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​യി ക​ട​ലി​ൽ ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​ക്ക്​ ഫി​ഷ​റീ​സ് വ​കു​പ്പ്​ 25000 രൂ​പ പി​ഴ​യി​ട്ടു. ക​ഴി​ഞ്ഞ 23ന് ​വി​ഴി​ഞ്ഞം നോ​മാ​ൻ​സ് ലാ​ൻ​ഡി​ൽ നി​ന്ന് ഉ​ല്ലാ​സ സ​വാ​രി​ക്കി​റ​ങ്ങി​യ വ​ള്ള​ത്തി​ന്റെ ഉ​ട​മ വി​ഴി​ഞ്ഞം സ്വ​ദേ​ശി യൂ​ജി​നാ​ണ് പി​ഴ​യി​ട്ട​ത്.

പ​ത്ത് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള മൂ​ന്ന് കു​ട്ടി​ക​ളും ര​ണ്ട് സ്ത്രീ​ക​ളും നാ​ല് പു​രു​ഷ​ൻ​മാ​രു​മ​ട​ങ്ങി​യ സം​ഘ​വു​മാ​യാ​ണ് ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​ത്. ലൈ​ഫ് ജാ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ ശ​ക്ത​മാ​യ തി​ര​യി​ൽ ആ​ടി​യു​ല​ഞ്ഞ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​ഴി​ഞ്ഞം തീ​ര​ദേ​ശ​പോ​ലീ​സി​ന്റെ നി​രീ​ക്ഷ​ണ ബോ​ട്ട് വ​ള്ളം ത​ട​ഞ്ഞു.

ജീ​വ​ന​ക്കാ​ര​നാ​യ വി​ഴി​ഞ്ഞം സ്വ​ദേ​ശി ജോ​യി, ക​ട​യ്ക്കു​ളം സ്വ​ദേ​ശി ടോ​ണി എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ശ​ക്ത​മാ​യ​കാ​റ്റും ക​ട​ൽ ക്ഷോ​ഭ​വും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പു​ള്ള സ​മ​യ​ത്താ​ണ് അ​ന​ധി​കൃ​ത​മാ​ലി ഉ​ല്ലാ​സ യാ​ത്ര ന​ട​ത്തി​യ​തെ​ന്ന് കോ​സ്റ്റ​ൽ പൊ​ലീ​സ് എ​സ്.​ഐ. ഗി​രീ​ഷ് പ​റ​ഞ്ഞു.

വ​ള്ളം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഫി​ഷ​റീ​സ് അ​സി. ഡ​യ​റ​ക്ട​റാ​ണ് അ​ന​ധി​കൃ​ത ഉ​ല്ലാ​സ സ​വാ​രി ന​ട​ത്തി​യ​തി​ന് വ​ള്ള​ത്തി​ന് പി​ഴ​യി​ട്ട​ത്. ഉ​ട​മ പി​ഴ ഒ​ടു​ക്കി​യ​തി​നെ തു​ട​ർ​ന്ന് വ​ള്ളം വി​ട്ട് ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​താ​യി അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Tags:    
News Summary - illegal boat travel- the owner of the fishing boat was fined

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.