വിഴിഞ്ഞം: മോഷ്ടിച്ച ഓട്ടോയിൽ കറങ്ങിനടന്ന് മോഷണം പതിവാക്കിയ യുവാവിനെയും അമ്മാവനെയും വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് മൂന്ന് ഓട്ടോകളും രണ്ട് ബൈക്കുകളും കണ്ടെടുത്തു. കാഞ്ഞിരംകുളം ചാവടി കാക്കത്തോട്ടം കോളനിയിൽ കാറ്റത്തെകിളിക്കൂട്ടിൽ സൂരജ് (21), മാതൃസഹോദരൻ ചന്ദ്രൻ (67) എന്നിവരെയാണ് വിഴിഞ്ഞം സി.ഐ പ്രകാശ്, എസ്.ഐ പ്രശാന്ത്, സി.പി.ഒമാരായ അരുൺ മണി, രാമു, സാബു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ആഗസ്റ്റിൽ ചപ്പാത്ത് സ്വദേശിയുടെ ഓട്ടോ മോഷണം പോയിരുന്നു.
അന്വേഷണം നടക്കുന്നതിനിടയിലാണ് ബുധനാഴ്ച ഇവർ മുക്കോലയിൽ എത്തിയെന്ന വിവരം ലഭിച്ചതിനെതുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പാറശാലയിൽ നിന്ന് മോഷ്ടിച്ച ഓട്ടോയിലാണ് സഞ്ചരിച്ചതെന്ന കാര്യം വെളിപ്പെടുത്തി.
പാറശ്ശാല, പൂവാർ, കാഞ്ഞിരംകുളം, വിഴിഞ്ഞം ഉൾപ്പെടെ വിവിധ സ്റ്റേഷനിലായി നിരവധി കേസുകൾ നിലവിലുള്ളതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.