ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ; വിമൻ ജസ്റ്റിസ് നേതാക്കൾ വീടുകൾ സന്ദർശിച്ചു

തിരുവനന്തപുരം ജില്ലയിലെ വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിൽ വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ അവരുടെ വീടുകൾ സന്ദർശിച്ചു. നേതാക്കൾ ഇരകളുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ജാഗ്രത കാട്ടണമെന്ന്​ അവർ ആവശ്യ​പ്പെട്ടു.


മൊബൈൽ വഴി പരിചയപ്പെടുന്ന പെൺകുട്ടികളെയാണു പ്രണയ കെണിയിൽ പെടുത്തുന്നതെന്നു പൊലീസ് പറയുന്നു. ഇവരിൽ ചിലരെ ലൈംഗിക ചൂഷണത്തിന്​ ഇരയാക്കുന്നതായും കണ്ടെത്തി. ആദിവാസി മേഖലയില്‍ ലഹരി സംഘം പിടിമുറുക്കിയിരിക്കുകയാണ്. പതിനാലും പതിനാറും വയസ്സുള്ള വിദ്യാര്‍ഥിനികളെപ്പോലും ഇരകളാക്കി മാറ്റുന്നു. എന്നിട്ടും പൊലീസോ എക്സൈസോ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. പുറത്തുനിന്നുള്ളവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഇവിടേക്ക് എത്തുന്നതും സംശയാസ്പദമാണ്. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.


ആദിവാസികളുടെ ഉന്നമനത്തിനുള്ള പദ്ധതികളിലും സര്‍ക്കാര്‍ രാഷ്ട്രീയം കലര്‍ത്തുകയാണ്. ആദിവാസി ക്ഷേമമല്ല ചൂഷണമാണ് ഭരണകൂടം നടത്തുന്നത്. മരിച്ച കുട്ടികളുടെ വീട്ടില്‍പോലും ട്രൈബല്‍ ഓഫിസര്‍ ഉള്‍പ്പെടെ ഉത്തരവാദിത്തപ്പെട്ടവര്‍ എത്തിയില്ലെന്നും സ്‌റ്റേറ്റ് ആണ് ഈ മരണങ്ങളുടെ ഉത്തരവാദിയെന്നും വിമൻ ജസ്റ്റിസ് നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡന്റ് രഞ്ജിത ജയരാജ്, ജനറൽ സെക്രട്ടറി ഷംല, സെക്രട്ടറി ആരിഫാ ബീവി, ബിന്ദു ടീച്ചർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.