കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ത​ക​ർ​ത്ത മ​തി​ൽ

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വീ​ട്ടു​മ​തി​ല്‍ ത​ക​ര്‍ത്തു

പു​ല്‍പ​ള്ളി: ചീ​യ​മ്പം ചെ​റി​യ കു​രി​ശി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍നി​ന്ന് മ​ധ്യ​വ​യ​സ്‌​ക ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്. പാ​റ​ക്ക​ല്‍ ഫ്രാ​ന്‍സി​സി​ന്റെ ഭാ​ര്യ മോ​ളി (50)യാ​ണ് വീ​ട്ടു മു​റ്റ​ത്ത് പ​ച്ച​ക്ക​റി ന​ന​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാണ് കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. വീ​ടി​ന്റെ മ​തി​ലും പ​ന്നി​ക്കൂ​ട്ടം ഇ​ടി​ച്ചു​ത​ക​ര്‍ത്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ സു​ന്ദ​രം, ബാ​ബു, പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ഷി​ബു എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍ശി​ച്ചു.

Tags:    
News Summary - A herd of wild boars broke the house wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.