ഗൂഡല്ലൂർ: ഓണം അവധിയിൽ ഊട്ടിയിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ വാഹനം പാതയോരത്തെ പെട്ടിക്കടയിലേക്ക് പാഞ്ഞുകയറിയ അപകടത്തിൽ ഡ്രൈവർ മരിച്ചു. പാലക്കാട് സ്വദേശി രഞ്ജിത്ത് (19) ആണ് മരിച്ചത്. വടക്കാഞ്ചേരിയിൽ നിന്നുള്ള 9 സുഹൃത്തുക്കൾ ഓണം ആഘോഷിക്കാൻ ഊട്ടിയിൽ എത്തിയിരുന്നു. ഇവർ വെള്ളിയാഴ്ച ജീപ്പിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കുന്നൂർ മേട്ടുപ്പാളയം ദേശീയപാതയിൽ കാട്ടേരി പാർക്കിന് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പാതയോരത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയിലുണ്ടായിരുന്ന രഞ്ജിത്ത് കുമാറിനും വാഹനത്തിലുണ്ടായിരുന്ന എട്ടുപേർക്കും പരിക്കേറ്റു. കൂനൂർ അസിസ്റ്റന്റ് ഇൻസ്പെക്ടർ ആനന്ദരാജും ഹൈവേ പട്രോൾ പൊലീസും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി ആംബുലൻസിൽ കൂനൂർ സർക്കാർ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രഞ്ജിത്തിനെ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവർ കൂനൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.