കൽപറ്റ: രക്താർബുദം ബാധിച്ച് ചികിത്സയിലായ യുവാവിെൻറ ചികിത്സക്കായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പടിഞ്ഞാറത്തറ പഞ്ചായത്ത് മഞ്ഞൂറയിെല ഷിനോസ് (38) തലശ്ശേരി മലബാർ കാൻസർ സെൻററിൽ ചികിത്സതേടുകയാണ്. പിതാവ് വ്യക്കസംബന്ധമായ അസുഖം മൂലം കിടപ്പിലാണ്. മാതാവും പിതാവും ഭാര്യയും മൂന്നു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയം കൂലിപ്പണിക്ക് പോയിരുന്ന ഷിനോസിെൻറ വരുമാനമായിരുന്നു.
കുടുംബത്തെ സഹായിക്കാൻ മഞ്ഞുറ എസ്.പി.സി വായനശാല നേതൃത്വത്തിൽ പടിഞ്ഞാറത്തറ പഞ്ചായത്ത് പതിമൂന്നാം വാർഡംഗം കെ.കെ. അനീഷ് ചെയർമാനും എസ്.പി.സി വായനശാല ജോ. സെക്രട്ടറി അനീഷ് ദേവസ്യ കൺവീനറുമായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ചെയർമാൻ, കൺവീനർ എന്നിവരുടെ പേരിൽ സൗത്ത് ഇൻഡ്യൻ ബാങ്ക് പടിഞ്ഞാറത്തറ ശാഖയിൽ ജോയൻറ് അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 1000073000000071. ഐ.എഫ്.എസ്.സി കോഡ്: SIBL0001000. വാർത്തസമ്മേളനത്തിൽ കെ.കെ. അനീഷ്, തോമസ്, ജയ്സൽ ജയിംസ്, ബാബു മണത്താനിക്കൽ, സിബി സെബാസ്റ്റ്യൻ, അനീഷ് ദേവസ്യ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.