ക്രിസ്മസ്-പുതുവത്സരം; വൈദ്യുതി അപകടം ഒഴിവാക്കാം, ആഘോഷകാലം സുരക്ഷിതമാക്കാം

ക​ൽ​പ​റ്റ: ​ക്രിസ്മസ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വൈ​ദ്യു​താ​ല​ങ്കാ​രം ന​ട​ത്തു​മ്പോ​ള്‍ സു​ര​ക്ഷ​ക്ക് പ്രാ​ധാ​ന്യം ന​ല്‍കി അ​പ​ക​ട സാ​ധ്യ​ത ത​ട​യ​ണ​മെ​ന്ന് ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​ദ്യു​തീ​ക​ര​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ അം​ഗീ​കൃ​ത ലൈ​സ​ന്‍സു​ള്ള ഇ​ല​ക്ട്രി​ക്ക​ല്‍ കോ​ണ്‍ട്രാ​ക്ട​ര്‍മാ​ര്‍ മു​ഖേ​ന ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​നി​ല്‍ നി​ന്നും അ​നു​മ​തി നേ​ട​ണം. അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​മ​ഗ്രി​ക​ള്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വ​ഴി​യോ​ര​ങ്ങ​ളി​ലും ഓ​ണ്‍ലൈ​ന്‍ വി​ല്‍പ​ന​ക്കാ​രി​ലും നി​ന്നും വി​ല​ക്കു​റ​വി​ല്‍ ല​ഭി​ക്കു​ന്ന സാ​മ​ഗ്രി​ക​ള്‍ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കും. ദീ​പാ​ല​ങ്കാ​ര​ത്തി​നാ​യി മെ​യി​ന്‍ സ്വി​ച്ചി​ല്‍ നി​ന്നും നേ​രി​ട്ട് വൈ​ദ്യു​തി എ​ടു​ക്ക​രു​ത്.

താ​ൽക്കാ​ലി​ക ആ​വ​ശ്യ​ത്തി​നാ​യി എ​ടു​ക്കു​ന്ന ക​ണ​ക്ഷ​നി​ല്‍ ആ​ര്‍.​സി.​സി.​ബി ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വൈ​ദ്യു​ത​ല​ങ്കാ​ര സ​ര്‍ക്യൂ​ട്ടി​ലും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യ​തും 30 എം.​എ സെ​ന്‍സി​റ്റി​വി​റ്റി​യു​ള്ള ആ​ര്‍.​സി.​സി.​ബി ഉ​റ​പ്പാ​ക്ക​ണം.

കൂ​ടു​ത​ല്‍ സ​ര്‍ക്യൂ​ട്ടു​ക​ളു​ണ്ടെ​ങ്കി​ല്‍ ഓ​രോ​ന്നി​നും ഓ​രോ ആ​ര്‍.​സി.​സി.​ബി ന​ല്‍ക​ണം. ഐ.​എ​സ്.​ഐ മു​ദ്ര​യു​ള്ള വ​യ​റു​ക​ള്‍ / ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​ണം. വ​യ​റു​ക​ളി​ല്‍ പൊ​ട്ട​ലും, കേ​ടു​പാ​ടു​ക​ളു​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഔ​ട്ട്‌​ഡോ​ര്‍ ദീ​പാ​ല​ങ്ക​ര​ത്തി​നെ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തി​ര​ഞ്ഞെ​ടു​ക്ക​ണം. സോ​ക്ക​റ്റു​ക​ളി​ല്‍ നി​ന്ന് വൈ​ദ്യു​തി​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ല​ഗ് ടോ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം.

സിം​ഗി​ള്‍ ഫേ​സ് സ​പ്ലൈ എ​ടു​ക്കു​ന്ന​തി​ന് ത്രീ ​കോ​ര്‍ ഡ​ബി​ള്‍ ഇ​ന്‍സു​ലേ​റ്റ​ഡ് വ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ക​യും മൂ​ന്നാ​മ​ത്തെ വ​യ​ര്‍ എ​ര്‍ത്ത് ക​ണ്ട​ക്ട​റാ​യി ഉ​പ​യോ​ഗി​ക്ക​ണം. കൈ​യെ​ത്തും ഉ​യ​ര​ത്തി​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, വ​യ​റു​ക​ക​ളി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ജ​ന​ല്‍, വാ​തി​ല്‍, മ​റ്റ് ലോ​ഹഭാ​ഗ​ങ്ങ​ളി​ല്‍ ത​ട്ടു​ക​യോ, കു​രു​ങ്ങു​ക​യോ ചെ​യ്യും വി​ധം വൈ​ദ്യു​ത​ല​ങ്കാ​രം ചെ​യ്യ​രു​ത്. ഫേ​സി​ല്‍ അ​നു​യോ​ജ്യ​മാ​യ ഫ്യൂ​സ് /എം.​സി.​ബി​യു​ണ്ട​ന്നു​റ​പ്പാ​ക്ക​ണം.

ഫ്യൂ​സ് പോ​വു​ക​യോ എം.​സി.​ബി/​ആ​ര്‍.​സി.​സി.​ബി ട്രി​പ്പാ​വു​ക​യോ ചെ​യ്താ​ല്‍ പ​രി​ഹ​രി​ച്ച ശേ​ഷം വീ​ണ്ടും ചാ​ര്‍ജ് ചെ​യ്യു​ക. എ​ര്‍ത്തി​ങ് സം​വി​ധാ​ന​ത്തി​ന്റെ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. മ​റ്റു​ള്ള​വ​രു​ടെ സ്ഥ​ല​ങ്ങ​ളി​ലോ, പൊ​തു ഇ​ട​ങ്ങ​ളി​ലോ അ​നു​വാ​ദ​മി​ല്ലാ​തെ ദീ​പാ​ല​ങ്കാ​രം ന​ട​ത്ത​രു​ത്.

ഒ​രാ​ള്‍ മാ​ത്ര​മു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ചെ​യ്യ​രു​ത്. സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ പാ​ലി​ച്ച് ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Christmas-New Year; Avoid electrical accidents and make the festive season safer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.