പ്ര​മോ​ദ്

ബത്തേരി നഗരസഭ കൗൺസിലർ രാജിവെച്ചു; പാർട്ടിയിൽനിന്ന് പുറത്താക്കിയെന്ന് സി.പി.എം

സുൽത്താൻ ബത്തേരി: നഗരസഭയുടെ പതിനേഴാം വാർഡായ പാളാക്കരയിലെ സി.പി.എം കൗൺസിലർ കെ.എസ്. പ്രമോദ് കൗൺസിലർ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച മൂന്നോടെയാണ് അദ്ദേഹം രാജിക്കത്ത് നഗരസഭ സെക്രട്ടറിയെ ഏൽപ്പിച്ചത്.

രാജി നഗരസഭ സെക്രട്ടറി സ്വീകരിച്ചു. പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണമെന്ന് സൂചനയുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ പ്രമോദ് തയ്യാറായിട്ടില്ല. പാർട്ടി നേതൃത്വവും കാര്യമായി ഒന്നും പ്രതികരിക്കുന്നില്ല.

ചെറൂർകുന്ന് ബ്രാഞ്ച് അംഗവും ബത്തേരി നഗരസഭ പാളക്കര ഡിവിഷൻ കൗൺസിലറുമായ പ്രമോദിനെ പാർട്ടി അച്ചടക്ക ലംഘനം നടത്തിയതിന് പാർട്ടിയിൽനിന്ന് പുറത്താക്കിയെന്നാണ് തിങ്കളാഴ്ച വൈകിട്ട് സി.പി.എം ജില്ല കമ്മിറ്റി പുറത്തിറക്കിയ ഒറ്റ വാചകത്തിൽ ഒതുങ്ങുന്ന വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

ബത്തേരി നഗരസഭയിൽ മൃഗീയ ഭൂരിപക്ഷത്തിലാണ് നിലവിൽ എൽ.ഡി.എഫ് ഭരണം നടത്തുന്നത്. അതിനാൽ പ്രമോദിന്റെ രാജി ഭരണത്തെ ബാധിക്കാനിടയില്ല. പാളാക്കര വാർഡിൽ 2015ൽ കോൺഗ്രസ് സ്ഥാനാർഥിയാണ് വിജയിച്ചത്. പൊതുവെ യു.ഡി.എഫിന് മേൽക്കൈയുള്ള വാർഡാണിത്. 2020ൽ സി.പി.എമ്മിന്‍റെ പ്രമോദ് അട്ടിമറി വിജയമാണ് ഇവിടെ നേടിയത്.

Tags:    
News Summary - Bathery Municipal Councilor Resigns-C.P.M said that he was expelled from the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.